പ്രഭാസും Prabhas കൃതി സനോണും Kriti Sanon കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'ആദിപുരുഷ്' Adipurush ആദ്യ ദിനത്തില്‍ തന്നെ അതിശയിപ്പിക്കുന്ന സംഖ്യകൾ രേഖപ്പെടുത്തിയിരുന്നു. ബോക്‌സോഫിസില്‍ രണ്ടാം ദിനവും ആദ്യ ദിനത്തിലെന്ന പോലെ കലക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞു. കടുത്ത വിമർശനങ്ങൾക്കിടയിലും, ശനിയാഴ്‌ച ഗംഭീര പ്രകടനമാണ് 'ആദിപുരുഷ്' കാഴ്‌ചവച്ചത്.
ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തെ Ramayana അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്‌ത 'ആദിപുരുഷ്' രണ്ടാം ദിനം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 65 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ 'ആദിപുരുഷ്' കലക്‌ട് ചെയ്‌തത്. ആഗോളതലത്തില്‍ 140 കോടി രൂപയും ഇന്ത്യയില്‍ എല്ലാ ഭാഷകളില്‍ നിന്നുമായി 86.75 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം സ്വന്തമാക്കിയത്. അതേസമയം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 26 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ ചിത്രം കലക്‌ട് ചെയ്‌തത്.
ഒരേസമയം ഹിന്ദിയിലും തെലുഗുവിലും ചിത്രീകരിച്ച ചിത്രം ജൂൺ 16നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദിയ്‌ക്കും തെലുഗുവിനും പുറമെ, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രം ലോകമൊട്ടാകെ ഏകദേശം 10,000 സ്‌ക്രീനുകളിലാണ് റിലീസിനെത്തിയത്. 500 കോടി ബിഗ് ബജറ്റിലൊരുങ്ങിയ സിനിമയുടെ നിര്‍മാണം ടി-സീരീസാണ്.
അതേസമയം തിരക്കഥ, സംഭാഷണങ്ങള്‍ തുടങ്ങിയവ കാരണം 'ആദിപുരുഷി'നെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിനങ്ങളിലായി, സിനിമയെ പരിഹസിച്ചുള്ള തമാശ നിറഞ്ഞ മീമുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍, സോഷ്യല്‍ മീഡിയയിലൂടെ നിരാശ പ്രകടിപ്പിച്ച് ഒരു കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്.