Radhe Shyam release postponed : പ്രശസ്‌ത സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസ് മാറ്റിവച്ചതിന് പിന്നാലെ പ്രഭാസ് ചിത്രം 'രാധേ ശ്യാമി'ന്‍റെ റിലീസും മാറ്റിവച്ചു. രാജ്യത്തെങ്ങും കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജനുവരി 14ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം മാറ്റിവച്ചത്.
UV Creations announce Radhe Shyam release : യുവി ക്രിയേഷന്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 'രാധേ ശ്യാം' റിലീസ് മാറ്റിവെച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. 'കൊവിഡ് സാഹചര്യത്തില്‍ 'രാധേ ശ്യാമി'ന്‍റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ആരാധകരുടെ നിരുപാധിക പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി.'
'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 'രാധേ ശ്യാം' തിയേറ്ററുകളിലെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിത്രം ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. പ്രണയത്തിന്‍റെയും വിധിയുടെയും കഥയാണ് 'രാധേ ശ്യാം'. ഈ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിക്കാന്‍ നമ്മുടെ പ്രണയത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്. ഉടൻ തന്നെ നിങ്ങള്‍ക്ക് സിനിമ കാണാം...' -യുവി ക്രിയേഷന്‍സ് കുറിച്ചു.