പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. പ്രഭാസും കൃതി സനോണും Prabhas and Kriti Sanon ഒന്നിച്ചഭിനയിച്ച 'ആദിപുരുഷ്' Adipurush ബിഗ് സ്‌ക്രീനുകളില്‍ എത്തിയിരിക്കുകയാണ്. 2ഡിയിലും 3ഡിയിലുമാണ് ചിത്രം റിലീസ് ചെയ്‌തത്. 'ആദിപുരുഷ്' ആദ്യ ദിനം ആദ്യ ഷോ Adipurush first day first show കാണാന്‍ ആരാധകര്‍ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍, പ്രഭാസിന്‍റെ ആരാധകവൃന്ദത്തിനും അപ്പുറമാണ് 'ആദിപുരുഷ് ക്രേസ്' എന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ്.
പുരാതന സംസ്‌കൃത ഇതിഹാസമായ 'രാമായണ'ത്തിന്‍റെ Ramayana ബിഗ് സ്‌ക്രീന്‍ അഡാപ്റ്റേഷനാണ് ഓം റൗട്ട് Om Raut രചനയും സംവിധാനവും നിർവഹിച്ച 'ആദിപുരുഷ്'. 500 കോടി രൂപ ബജറ്റില്‍ ടീ-സീരീസ് ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്. അതായത് ഇന്ത്യയില്‍ 7,000 സ്‌ക്രീനുകളിലും വിദേശത്ത് 3,000 സ്‌ക്രീനുകളിലുമാണ് ആദിപുരുഷ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
രാഘവായി പ്രഭാസും ജാനകിയായി കൃതി സനോണും വേഷമിടുന്ന 'ആദിപുരുഷ്' ബോക്‌സോഫിസിൽ വമ്പന്‍ ഓപ്പണിങാണ് ഉറ്റുനോക്കുന്നത്. ആദിപുരുഷ് ആദ്യ ദിനത്തില്‍ 80 മുതല്‍ 85 കോടി രൂപ വരെ നേടുമെന്നാണ് പിവിആർ ഐനോക്‌സ് ലിമിറ്റഡ് കോ-സിഇഒ ഗൗതം ദത്തയുടെ പ്രവചനം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രഖ്യാപനം.
ആദ്യ വാരാന്ത്യത്തിൽ ചിത്രം 200 കോടിയിലധികം കലക്ഷൻ നേടുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സെലിബ്രിറ്റികള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, സ്‌കൂളുകള്‍, എന്‍ജിഒകള്‍, സ്ഥാനപങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 'ആദിപുരുഷി'ന് ബള്‍ക്ക് ബുക്കിങുകള്‍ ലഭിക്കുന്നുണ്ടെങ്കിലും സിനിമ ആസ്വാദകരില്‍ നിന്നുള്ള പ്രതികരണം അസാധാരണമല്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.