തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രത്യേകിച്ചും ആരാധികമാരുടെ ഇഷ്‌ട താരമാണ് പ്രഭാസ്. തെലുഗുവില്‍ മാത്രമല്ല ഇന്ത്യ മൊത്തം പ്രഭാസിന് ആരാധകരുണ്ട്. താനെത്തുന്ന ഇടങ്ങളില്‍ തന്നെ കാണാന്‍ കാത്ത് നില്‍ക്കുന്ന ആരാധകരെ ഒരിക്കലും പ്രഭാസ് നിരാശപ്പെടുത്താറില്ല. ആരാധകരുടെ അരികിലെത്തി അവരോട് സംസാരിക്കുകയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യാറുണ്ട് നടന്‍ (Prabhas Viral Video).
ഇത്തരത്തില്‍ 2019ല്‍ താരം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്ത വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധികയുടെ കൂടെ ഫോട്ടോ എടുക്കുന്ന വീഡിയോ ആണിത്. പ്രഭാസിനെ കണ്ടതോടെ ഓടിയെത്തിയ ആരാധിക താരത്തോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തു. താന്‍ ഏറെ ഇഷ്‌ടപ്പെടുന്ന താരത്തോടൊപ്പം ഫോട്ടോ എടുത്തതിന്‍റെ സന്തോഷത്തില്‍ ആരാധിക തിരിച്ച് പോരുന്നതും വീഡിയോയില്‍ കാണാം.
ഫോട്ടോയെടുപ്പിന് ശേഷം തിരിച്ച് പോരുന്ന ആരാധിക സന്തോഷം കൊണ്ട് താരത്തിന്‍റെ കവിളില്‍ ചെറുതായൊന്ന് സ്ലാപ്പ് ചെയ്യുന്നത് കാണാം. ആരാധിക തല്ലിയതാണോ അതോ തലോടിയതാണോയെന്ന കാര്യത്തില്‍ താരത്തിന്‍റെ മുഖത്ത് ചെറിയ സംശയവും പുഞ്ചിരിയും നിഴലിക്കുന്നതും വീഡിയോയിലുണ്ട്. താരത്തിന്‍റെ ആരാധിക സ്‌നേഹ പൂര്‍വ്വം ഒരു അടി നല്‍കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്‍റിട്ടു. വീഡിയോയ്‌ക്കുള്ള താരത്തിന്‍റെ പ്രതികരണം ഏറെ കൗതുകകരമാണെന്ന് ചിലര്‍ പറയുന്നു (Salaar Movie Release).
ഡിസംബറില്‍ താരത്തിന്‍റെ ചിത്രം 'സലാര്‍' പുറത്തിറങ്ങാനിരിക്കെയാണ് നേരത്തെയുള്ള പ്രഭാസിന്‍റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡിസംബര്‍ 22നാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസ് തിയതി പ്രഖ്യാപിച്ചതോടെ സിനിമയ്‌ക്കായുളള ആവേശകരമായ കാത്തിരിപ്പിലാണ് പ്രഭാസ് ആരാധവൃത്തം. പ്രഭാസ് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം വന്‍ ബോക്‌സോഫിസ് വിജയം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.