കേരളം

kerala

ETV Bharat / bharat

Adipurush Collection: ബോക്‌സോഫിസില്‍ കുതിച്ച് ആദിപുരുഷ്; മൂന്നാം ദിനത്തില്‍ 300 കോടി ക്ലബ്ബില്‍ - Adipurush gross collection

പ്രഭാസും കൃതി സനോണും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ആദിപുരുഷ് വിമർശനങ്ങള്‍ നേരിട്ടിട്ടും ബോക്‌സോഫിസിൽ മികച്ച പ്രകടനം തുടരുന്നു.

Adipurush box office collection day 3  Adipurush box office  Adipurush box office collection  Adipurush worldwide box office gross  Prabhas Adipurush worldwide box office gross  Adipurush adipurush box office records  Prabhas latest news  Prabhas film Adipurush  Adipurush box office collection  Adipurush box office collection day 3 earns  ആദിപുരുഷ് മൂന്നാം ദിനത്തില്‍ 300 കോടി ക്ലബ്ബില്‍  ആദിപുരുഷ് മൂന്നാം ദിനത്തില്‍  ആദിപുരുഷ്  Adipurush  Om Raut  ഓം റൗട്ട്  Prabhas  പ്രഭാസ്  Kriti Sanon  കൃതി സനോണ്‍  Ancient Sanskrit epic Ramayan  Adipurush nett collection  Adipurush gross collection  Adipurush teaser
ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് ആദിപുരുഷ്; മൂന്നാം ദിനത്തില്‍ 300 കോടി ക്ലബ്ബില്‍

By

Published : Jun 19, 2023, 5:00 PM IST

ഓം റൗട്ടിന്‍റെ Om Raut 'ആദിപുരുഷ്‌' Adipurush മൂന്നാം ദിനത്തിലും ബോക്‌സോഫിസിൽ കുതിപ്പ് തുടരുന്നു. പ്രദര്‍ശന ദിനം മുതല്‍ പ്രഭാസും Prabhas കൃതി സനോണും Kriti Sanon കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയാണ് 'ആദിപുരുഷ്'. ഗംഭീര ഓപ്പണിങില്‍ തുടങ്ങിയ ചിത്രം ആദ്യ വാരാന്ത്യത്തിന്‍റെ അവസാനത്തിലും ബോക്‌സോഫിസില്‍ കൊടുങ്കാറ്റ് തുടര്‍ന്നു.

പുരാതന സംസ്‌കൃത ഇതിഹാസമായ രാമായണത്തെ Ancient Sanskrit epic Ramayan അടിസ്ഥാനമാക്കിയുള്ള സിനിമയോട് നീതി പുലർത്താത്തതിന്‍റെ പേരിൽ നിർമാതാക്കൾ വിമർശനത്തിന് വിധേയമാകുമ്പോഴാണ് 'ആദിപുരുഷ്' മികച്ച പ്രകടനം നടത്തുന്നത്. ആഗോള തലത്തില്‍ ആദ്യ ദിനം 140 കോടി രൂപ നേടിയ ചിത്രം മൂന്ന് ദിനം കൊണ്ട് നേടിയത് 340 കോടി രൂപയാണ്. മൂന്നാം ദിനത്തില്‍ നെറ്റ് കലക്ഷന്‍ 65 കോടി രൂപ Adipurush nett collection നേടിയപ്പോൾ മൂന്നാം ദിനത്തിലുള്ള സിനിമയുടെ ആഗോള കലക്ഷന്‍ 100 കോടി Adipurush gross collection രൂപയാണ്.

'ആദിപുരുഷി'ന്‍റെ ഇതുവരെയുള്ള ആഗോള കലക്ഷന്‍ കണക്കുകള്‍ ചുവടെ-

  • ആദ്യ ദിനം - 140 കോടി രൂപ
  • രണ്ടാം ദിനം - 100 കോടി രൂപ
  • മൂന്നാം ദിനം - 100 കോടി രൂപ

കഴിഞ്ഞ ഒക്ടോബറിൽ 'ആദിപുരുഷി'ന്‍റെ ടീസർ Adipurush teaser പുറത്തിറങ്ങിയത് മുതൽ സിനിമയ്‌ക്കെതിരെ വിവാദങ്ങള്‍ തലപ്പൊക്കിയിരുന്നു. മോശം വിഷ്വൽ ഇഫക്‌ടുകൾ മുതൽ സിനിമയിലെ മോശം സംഭാഷണങ്ങൾ തുടങ്ങീ, 'ആദിപുരുഷ്' പല കാരണങ്ങളാൽ രൂക്ഷമായ വിമര്‍ശങ്ങള്‍ക്ക് വിധേയമായിരുന്നു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് അയോധ്യയിലെ സന്യാസിമാരും രംഗത്തെത്തിയിരുന്നു.

Also Read:Adipurush Collection: വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി ആദിപുരുഷ് കലക്ഷന്‍; രണ്ടാം ദിനത്തില്‍ 200 കോടി ക്ലബ്ബില്‍

അതിനിടെ, ഉത്തർ പ്രദേശിലെ ഹസ്രത്ഗഞ്ചിൽ 'ആദിപുരുഷ്' നിർമാതാക്കൾക്കെതിരെ വലതുപക്ഷ വിഭാഗം എഫ്‌ഐആർ ഫയൽ ചെയ്‌തു. ചിത്രം ബോധപൂർവം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഇക്കൂട്ടരുടെ വാദം.

സിനിമയിലെ ഹനുമാന്‍റെ ഡയലോഗുകള്‍ക്കെതിരെയും രോക്ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മനോജ് മുൻതഷിർ ശുക്ല ആണ് 'ആദിപുരുഷിന്' വേണ്ടി സംഭാഷണം ഒരുക്കിയത്. മനോജ് ശുക്ല തുടക്കത്തില്‍ ചിത്രത്തെ ന്യായീകരിച്ചിരുന്നു. വിമർശനങ്ങൾ അതിരു കടന്നപ്പോൾ, പ്രേക്ഷകരോടുള്ള ബഹുമാനത്തിന്‍റെ ഭാഗമായി സിനിമയുടെ സംഭാഷണങ്ങള്‍ മാറ്റി എഴുതുമെന്ന് നിർമാതാക്കൾ ഞായറാഴ്‌ച പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരാഖണ്ഡ് സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. 'ആദിപുരുഷി'ലെ സംഭാഷണങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സന്യാസിമാരുടെ രൂക്ഷ വിമര്‍ശനം. ചിത്രം ഹിന്ദുമതത്തിനെതിരായ ഗൂഢാലോചന ആണെന്നും ആരും സിനിമ കാണരുതെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു. സർക്കാർ 'ആദിപുരുഷി'നെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരേസമയം ഹിന്ദിയിലും തെലുഗുവിലും ചിത്രീകരിച്ച 'ആദിപുരുഷ്' ജൂൺ 16നാണ് ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിൽ പ്രദര്‍ശനത്തിനെത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സിനിമയെ രൂക്ഷമായി വിമര്‍ശിച്ചിട്ടും അവഗണിച്ചിട്ടും, ചിത്രം ബോക്‌സോഫിസിൽ മികച്ച കണക്കുകള്‍ സൃഷ്‌ടിച്ചു.

Also Read:Adipurush: 'രാമായണത്തെ കളങ്കപ്പെടുത്താന്‍ നിര്‍മിച്ചത്, ആരും ആദിപുരുഷ് കാണരുത്'; സിനിമയ്‌ക്കെതിരെ ഉത്തരാഖണ്ഡ് സന്യാസിമാര്‍

ABOUT THE AUTHOR

...view details