രാജ്യമെങ്ങും 'പഠാന്‍' തരംഗം അലയടിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടി. കൂപ്പു കുത്തിയ ബോളിവുഡ് ബോക്‌സോഫിസിനെ 'പഠാനി'ലൂടെ കൈ പിടിച്ചുയര്‍ത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പുതിയ ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
Once again Prabhas and Hrithik Roshan team up: 'പഠാന്‍' സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് കൈകോര്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃത്വിക് റോഷനും സിദ്ധാര്‍ഥ് ആനന്ദിന്‍റെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം.
Prabhas and Hrithik Roshan in Siddharth Anand film: 'പുഷ്‌പ: ദി റൈസ്', 'വീര സിംഹ റെഡ്ഡി', 'വാള്‍ട്ടയര്‍ വീരയ്യ', 'രംഗസ്ഥലം' എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് സിദ്ധാര്‍ഥ് ആനന്ദുമായി വരാനിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. പ്രഭാസും ഹൃത്വിക് റോഷനും ഒന്നിച്ചെത്തുന്ന മള്‍ട്ടിസ്‌റ്റാറര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Hrithik Roshan upcoming films: റിപ്പോര്‍ട്ടുകള്‍ പ്രകാരം സിദ്ധാര്‍ഥ് ആനന്ദിന്‍റെ പുതിയ ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഹൃത്വിക്ക് റോഷന്‍റെ വരാനിരിക്കുന്ന ചിത്രം 'ഫൈറ്ററി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും സിദ്ധാര്‍ഥ് ആനന്ദ് പുതിയ ചിത്രത്തിലേക്ക് കടക്കുക. 'ഫൈറ്ററി'ല്‍ ദീപിക പദുക്കോണ്‍ ആണ് ഹൃത്വിക് റോഷന്‍റെ നായിക.
പഠാന് ശേഷം പുതിയ ചിത്രവുമായി സിദ്ധാര്‍ഥ് ആനന്ദ്
Prabhas upcoming films: ഹൃത്വിക് റോഷന് 'ഫൈറ്റര്‍' മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതെങ്കില്‍ പ്രഭാസിന് ഒന്നിലധികം പ്രോജക്‌ടുകളാണ് ബാക്കിയുളളത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ 'സലാര്‍', 'പ്രോജക്‌ട് കെ' എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ പ്രഭാസ്. തെലുഗു ഹൊറര്‍ കോമഡി ചിത്രം 'രാജാ ഡീലക്‌സിന്‍റെ' മേക്കിംഗിലും 'ആദിപുരുഷിന്‍റെ' റിലീസിനും പ്രഭാസ് തയ്യാറെടുക്കുമ്പോഴാണ് താരത്തിന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Prabhas Hrithik Roshan movies: ഇതാദ്യമായല്ല ഹൃത്വിക് റോഷനും സിദ്ധാര്‍ഥ് ആനന്ദും ഒന്നിക്കുന്നത്. ഇത് നാലാം തവണയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ 'ബാംഗ് ബാംഗ്', 2019ല്‍ ഇറങ്ങിയ 'വാര്‍' എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചഭിനയിച്ചത്. 2024ല്‍ റിലീസിനെത്തുന്ന 'ഫൈറ്ററി'ലും ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്.
Hrithik Roshan praises Pathaan: 'പഠാന്‍റെ' വിജയത്തില്‍ സിനിമയേയും 'പഠാന്‍' ടീമിനെയും പ്രശംസിച്ച് ഹൃത്വിക് റോഷന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാര്‍ഥ് ആനന്ദിന്‍റെ അടുത്ത ചിത്രത്തില്‍ ഹൃത്വിക് നായകനായി എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. അവിശ്വസനീയമായ കാഴ്‌ച ആയിരുന്നു 'പഠാന്‍' എന്നാണ് ഹൃത്വിക് റോഷന്‍ ചിത്രത്തെ പുകഴ്‌ത്തിയത്. ട്വിറ്ററിലൂടെയാണ് പഠാനെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍ രംഗത്തെത്തിയത്.
Hrithik Roshan s praising tweet about Pathaan: 'എന്തൊരു യാത്രയാണിത്. അവിശ്വസനീയമായ കാഴ്‌ച, ചിലത് ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകള്‍. നല്ല തിരക്കഥ. അതിശയിപ്പിക്കുന്ന സംഗീതം, ഞെട്ടിക്കുന്ന ട്വിസ്‌റ്റുകള്‍. സിദ് (സിദ്ധാര്‍ഥ് ആനന്ദ്) നിങ്ങള്‍ അത് വീണ്ടും നേടി. ആദി (ആദിത്യ ചോപ്ര) നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു. ഷാരൂഖിനും ദീപികയ്‌ക്കും ജോണിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍'- ഇപ്രകാരമായിരുന്നു ഹൃത്വിക് റോഷന്‍റെ ട്വീറ്റ്.
Also Read:'അവിശ്വസനീയമായ കാഴ്‌ച, ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകള്‍'; പഠാനെ പുകഴ്‌ത്തി ഹൃത്വിക് റോഷന്‍