ഉജ്ജയിൻ (മധ്യപ്രദേശ്) :ഉജ്ജയിനിൽ വിവാഹ ചടങ്ങുകൾക്കിടെയുണ്ടായ വൈദ്യുതി തകരാർ മൂലം വധുക്കള്‍ പരസ്‌പരം മാറി. അസ്‌ലാനയിൽ മെയ് 5നായിരുന്നു സംഭവം. രമേഷ് ലാൽ റെലോട്ടിന്‍റെ മൂന്ന് പെൺമക്കളുടെയും മകന്‍റെയും വിവാഹ ചടങ്ങിനിടെയാണ് ഇരിക്കേണ്ട ഇടങ്ങള്‍ മാറിയത് ആശയക്കുഴപ്പത്തിനിടയാക്കിയത്. പ്രദേശത്ത് ദിവസവും രാത്രി 7 മുതൽ അർധരാത്രി വരെ വൈദ്യുതി മുടങ്ങാറുണ്ട്.
മൂന്ന് പെൺമക്കളിൽ കോമൾ, രാഹുലിനെയും നികിത, ഭോലയെയും കരിഷ്‌മ, ഗണേശിനെയുമാണ് വിവാഹം ചെയ്യാൻ നിശ്ചയിച്ചത്. വൈകുന്നേരം കോമളിന്‍റെയും രാഹുലിന്‍റെയും വിവാഹ ചടങ്ങുകൾ നടന്നു. കല്യാണത്തിനായി രാത്രി 11 മണിയോടെ ഭോലയും ഗണേശും വധുമാരുടെ വീട്ടിലെത്തി.