ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അടിയന്തരമായി കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നതിനായി 42 പാസഞ്ചര്‍ ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. കൽക്കരി ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (എസ്ഇസിആർ) ഡിവിഷൻ 34 പാസഞ്ചർ ട്രെയിനുകളും വടക്കൻ റെയിൽവേ (എൻആർ) ഡിവിഷനിൽ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
ഊര്‍ജ പ്രതിസന്ധി രൂക്ഷം: കല്‍ക്കരിയെത്തിക്കാൻ റെയില്‍വെ - ഇന്ധന പ്രതിസന്ധി രാജ്യത്ത് 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദുചെയ്‌തു
തടസങ്ങളില്ലാതെ ഗുഡ്‌സ് ട്രെയിനുകള്‍ വേഗത്തില്‍ ഓടിച്ച് താപനിലയങ്ങളില്‍ കല്‍ക്കരിയെത്തിച്ച് ഇന്ധന ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇന്ധന പ്രതിസന്ധി രാജ്യത്ത് 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദുചെയ്‌തു
തടസങ്ങളില്ലാതെ ഗുഡ്‌സ് ട്രെയിനുകള്‍ വേഗത്തില്‍ ഓടിച്ച് താപനിലയങ്ങളില്‍ കല്‍ക്കരിയെത്തിച്ച് ഇന്ധന ക്ഷാമത്തിന് പരിഹാരം കാണുകയാണ് റെയില്‍വേയുടെ ലക്ഷ്യം. മാർച്ച് 28ന് താത്കാലികമായി നിർത്തിവച്ച ബിലാസ്‌പൂർ-ഭോപ്പാൽ ട്രെയിൻ പോലുള്ള സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള ചില പാസഞ്ചർ സർവീസുകൾ മെയ് 3 വരെ ഈ നിലയിൽ തുടരും. അതേസമയം മഹാരാഷ്ട്രയിലെ ഗോണ്ടിയയ്ക്കും ഒഡീഷയിലെ ജാർസുഗുഡയ്ക്കും ഇടയിലുള്ള മെമു ഏപ്രിൽ 24 മുതൽ മെയ് 23 വരെ റദ്ദാക്കി.
സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ (സിഇഎ) പ്രതിദിന കൽക്കരി സ്റ്റോക്ക് റിപ്പോർട്ട് പ്രകാരം 165 താപവൈദ്യുത നിലയങ്ങളിൽ 56 എണ്ണത്തിൽ 10 ശതമാനത്തില്‍ കുറഞ്ഞ അളവിലാണ് കൽക്കരി ബാക്കിയുള്ളത്. ഇന്ത്യയുടെ 70 ശതമാനം വൈദ്യുതി ആവശ്യത്തിനായി കൽക്കരിയാണ് ഉപയോഗിക്കുന്നത്. ട്രെയിനുകൾ നിർത്തലാക്കിയത് താൽക്കാലികമാണെന്നും ഉടന്‍ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗൗരവ് ക്രിഷ്‌ണ ബൻസാൽ പറഞ്ഞു.