ലഖ്‌നൗ: സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകളിൽ അടിസ്ഥാന സൗകര്യങ്ങളുടേയും യോഗ്യതയുള്ള അധ്യാപകരുടേയും ലഭ്യതയെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തർപ്രദേശ് സർക്കാര്‍. പരീക്ഷാ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, (Exam preparation going on) നടപടി മാറ്റിവയ്‌ക്കണമെന്നും യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് (UP Madrasa Education Board) ചെയർമാൻ ഇഫ്‌തിഖർ അഹമ്മദ് ജാവേദ് (Iftikhar Ahmad Javed) ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ധർമ്മപാൽ സിംഗിന് (Dharmpal Singh) എഴുതിയ കത്തിൽ ജാവേദ് പറഞ്ഞു (Postpone inquiry into functioning of madrasas). പരീക്ഷാ തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ, അന്വേഷണം മാറ്റിവയ്ക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമായിരിക്കുന്നതിന് പരീക്ഷകള്‍ക്ക് മുൻഗണന നൽകണമെന്നും ജാവേദ് കത്തിൽ പറയുന്നു.
സംസ്ഥാനത്തെ മദ്രസകളിലെ വാർഷിക പരീക്ഷകൾ മറ്റ് വിദ്യാഭ്യാസ ബോർഡുകളെപ്പോലെ കൃത്യസമയത്ത് നടത്തണമെന്നാണ് മദ്രസ ബോർഡിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിലെ അന്വേഷണം എന്നാൽ പരീക്ഷാ നടത്തിപ്പിൽ ആശയക്കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്‌ടിക്കുകയാണെന്നും പരീക്ഷകൾ വൈകാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്‌ടർ ജെ റീഭ ഡിസംബർ ഒന്നിന് അയച്ച കത്തിൽ എല്ലാ ഡിവിഷണൽ ഡെപ്യൂട്ടി ഡയറക്‌ടർമാർക്കും എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കും മദ്രസകളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും യോഗ്യതയുള്ള അധ്യാപകരുടെയും ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികളിൽ പര്യവേക്ഷണപരവും ശാസ്‌ത്രീയവുമായ കാഴ്‌ചപ്പാടുകൾ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും അവരെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കത്തിൽ ഊന്നിപ്പറഞ്ഞു.