ഭോപ്പാൽ : ഐപിഎൽ വാതുവയ്‌പ്പിനായി ഉപഭോക്‌താക്കളുടെ ഫിക്‌സഡ് ഡെപ്പോസിറ്റായ 1.25 കോടി രൂപ ഉപയോഗിച്ച സബ് പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലിലെ ബിനാ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററായ വിശാൽ അഹിർവാറാണ് (36) പൊലീസിന്‍റെ പിടിയിലായത്. പണം പിൻവലിക്കാനായി നിക്ഷേപകർ ബാങ്കില്‍ എത്തിയപ്പോഴാണ് കള്ളക്കളി പുറത്തായത്.
ഐപിഎല്ലിൽ വാതുവയ്‌പ്പിനായി അടിച്ചുമാറ്റിയത് നാട്ടുകാരുടെ 1.25 കോടി ; സബ് പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ - വാതുവെയ്‌പ്പിനായി നാട്ടുകാരുടെ പണം അടിച്ച് മാറ്റിയ സബ് പോസ്റ്റ്മാൻ അറസ്റ്റിൽ
വിശാൽ അഹിർവാറാണ് ഐപിഎൽ ഓണ്‍ലൈൻ വാതുവയ്പ്പിനായി നാട്ടുകാർ ബാങ്കിൽ നിക്ഷേപിച്ച 1.25 കോടിരൂപ തട്ടിയെടുത്തത്
പോസ്റ്റ് ഓഫിസിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് നടത്തിയ 20 പേരുടെ 1.25 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പണം പിൻവലിക്കാൻ നിക്ഷേപകർ എത്തിയപ്പോൾ എഫ്‌ഡി നമ്പറും അക്കൗണ്ട് നമ്പറും രേഖകളിൽ ഇല്ലെന്നും നിക്ഷേപകരുടെ പേരുകളിൽ എഫ്‌ഡി ഇല്ലെന്നും പോസ്റ്റ് ഓഫിസ് ജീവനക്കാർ അറിയിക്കുകയായിരുന്നു.
പിന്നാലെ നിക്ഷേപകർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിയെടുത്ത പണം ഐപിഎൽ വാതുവയ്പ്പിനായുള്ള ആപ്പിൽ നിക്ഷേപിച്ചതായി അഹിർവാർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഐപിസി 420 (വഞ്ചന), 408 (ക്രിമിനൽ ലംഘനം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.