കേരളം

kerala

ETV Bharat / bharat

Postal Ballot Voting : തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം ; തപാല്‍ ബാലറ്റിലെ വോട്ടിങ്‌ ഇനി 'ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ'

Election Commission With Facilitation Center For Postal Ballot: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം പോളിങ് ഡ്യൂട്ടിയിലുള്ളവരെ അവരുടെ സ്വന്തം നിയോജകമണ്ഡലം ഒഴികെയുള്ള ഇടത്താണ് വിന്യസിക്കാറുള്ളത്

Postal Ballot Voting New Notification  Postal Ballot Voting  Postal Ballot  Voting New Notification  Election Commission  Facilitation Center  Voting  Polling Duty  Election  Ballot Paper  Ballot  Voter  Union Law Ministry  തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം  ചട്ടങ്ങളില്‍ മാറ്റം  തെരഞ്ഞെടുപ്പ്  തപാല്‍ ബാലറ്റിലെ വോട്ടിങ്‌  ഫെസിലിറ്റേഷൻ കേന്ദ്രങ്ങള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാനദണ്ഡങ്ങള്‍  പോളിങ് ഡ്യൂട്ടി  പോളിങ്  നിയോജകമണ്ഡലം  തപാല്‍ ബാലറ്റ്  ബാലറ്റ്‌
Postal Ballot Voting New Notification

By ETV Bharat Kerala Team

Published : Sep 12, 2023, 9:44 PM IST

ന്യൂഡല്‍ഹി : തപാല്‍ ബാലറ്റിലെ (Postal Ballot Voting) സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ (Election Rules) മാറ്റം. പോളിങ് ഡ്യൂട്ടിയിലുള്ള (Polling Duty) വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള തപാല്‍ ബാലറ്റിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിച്ചാണ്, ഇവര്‍ നിര്‍ദിഷ്‌ട ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ (Facilitation Center) മാത്രം വോട്ട് ചെയ്യണമെന്നും ബാലറ്റ് പേപ്പറുകൾ (Ballot Paper) ദീർഘകാലത്തേക്ക് കൈവശം വയ്ക്കരുതെന്നും ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ തെരഞ്ഞെടുപ്പ് (Election) ചട്ടങ്ങളിൽ കൊണ്ടുവന്നത്. അതേസമയം പോളിങ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ (Voter) തങ്ങളെ വിന്യസിച്ചിരിക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്‍ററിൽ തന്നെ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ മാറ്റം വരുത്താൻ കഴിഞ്ഞ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ (Election Commission) കേന്ദ്ര നിയമ മന്ത്രാലയത്തോട് (Union Law Ministry) ശുപാർശ ചെയ്‌തിരുന്നു.

മാറ്റം എന്തിന് : തപാൽ ബാലറ്റ് ദീർഘകാലം ഒരു വോട്ടറുടെ കൈവശമുണ്ടെങ്കില്‍, സ്ഥാനാർഥികളുടെയോ രാഷ്‌ട്രീയ പാർട്ടികളുടെയോ അനാവശ്യ സ്വാധീനം, ഭീഷണികൾ, കൈക്കൂലി, തുടങ്ങി അനാവശ്യ മാർഗങ്ങള്‍ക്ക് ആ വ്യക്തി ഇരയാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. അതെല്ലാം പരിഗണിച്ചാണ് നിലവില്‍ നിയമമന്ത്രാലയത്തിലെ ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്‌മെന്‍റ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഈ ചട്ടങ്ങളിൽ 18A എന്ന പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍ തന്‍റെ പോസ്‌റ്റല്‍ ബാലറ്റ് സ്വീകരിക്കുകയും വോട്ട് രേഖപ്പെടുത്തി, നിര്‍ദിഷ്‌ട ഫെസിലിറ്റേഷൻ സെന്‍ററിൽ തിരികെ നൽകുകയും ഇത് റിട്ടേണിങ് ഓഫിസർ രേഖാമൂലം എഴുതി നല്‍കുകയും വേണം.

ഇനി പഴയത് പോലെ ആവില്ല : ഇതിന് മുമ്പ് വരെ തപാല്‍ ബാലറ്റ് നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാറില്ലെന്നും, പകരം തപാൽ ബാലറ്റ് കൊണ്ടുപോയി വോട്ടെണ്ണല്‍ ദിനം രാവിലെ എട്ട് മണിക്ക് മുമ്പ് പോസ്‌റ്റല്‍ വോട്ട് രേഖപ്പെടുത്താറായിരുന്നു പതിവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍ ഓഗസ്‌റ്റ് 23 ന് ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, മിസോറാം, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ പോളിങ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ ഇനി ഫെസിലിറ്റേഷൻ സെന്‍ററുകളിലാവും വോട്ട് ചെയ്യുക.

പോസ്‌റ്റല്‍ ബാലറ്റ് ഇനി മുതല്‍ :തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം പോളിങ് ഡ്യൂട്ടിയിലുള്ളവരെ അവരുടെ സ്വന്തം നിയോജകമണ്ഡലം ഒഴികെയുള്ള ഇടത്താണ് വിന്യസിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സ്വന്തം മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്താനാവില്ല. എന്നാല്‍ നിലവിലെ ചട്ടമനുസരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ അവരുടെ പരിശീലന സമയത്ത് തന്നെ ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർക്ക് മുന്നില്‍ പോസ്‌റ്റൽ ബാലറ്റിന് അപേക്ഷിക്കും.

ഇത് സൂക്ഷ്‌മമായി പരിശോധിച്ച ശേഷം അദ്ദേഹം തുടർന്നുള്ള പരിശീലന സമയത്ത് പരിശീലന കേന്ദ്രത്തിൽ വച്ച് പോസ്റ്റൽ ബാലറ്റുകൾ കൈമാറും. ഇവരെ ഡ്യൂട്ടിക്കായി അനുവദിച്ച പോളിങ് സ്‌റ്റേഷനുകളിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ക്കായുള്ള ഫെസിലിറ്റേഷൻ സെന്‍ററും സജ്ജമാക്കും. സ്ഥാനാർഥികളുടേയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വച്ചാണ് രഹസ്യവും സുതാര്യവുമായ വോട്ടിങ് ഉറപ്പാക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും ഫെസിലിറ്റേഷൻ സെന്‍ററില്‍ സജ്ജീകരിക്കുക. അതേസമയം വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പോ അല്ലെങ്കില്‍ നിശ്ചയിച്ച സമയത്തിന് മുമ്പോ റിട്ടേണിങ് ഓഫിസർക്ക് തപാൽ മുഖേന അവരുടെ പോസ്‌റ്റൽ ബാലറ്റ് അയച്ചുനല്‍കുന്നതിനുള്ള ഒപ്ഷനും നിലനില്‍ക്കും.

ABOUT THE AUTHOR

...view details