കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉണ്ടായ അക്രമ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. മാണിക് മൈത്ര എന്നയാളാണ് വെടിയേറ്റ് മരിച്ചത്. നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാർഥി ബരേൻചന്ദ്ര ബാർമാനാണ് വിജയിച്ചത്. ഫലം പുറത്ത് വന്നതോടെ തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി പാർട്ടി അനുഭാവികളെ ആക്രമിക്കുകയായിരുന്നെന്ന് ബിജെപി ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു - ബിജെപി
ആക്രമണത്തില്‍ 35 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും മാണിക് മൈത്രയെ തൃണമൂര്‍ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ 35 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും മാണിക് മൈത്രയെ തൃണമൂര്‍ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഏപ്രിൽ 10 നാണ് ഈ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പിൽ നാല് വോട്ടർമാർ കൊല്ലപ്പെട്ടിരുന്നു.