കേരളം

kerala

ETV Bharat / bharat

എംപി മോഹൻ ദേൽക്കറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - post mortam report conforms suicide

ശ്വാസം തടസം മൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Lok Sabha MP Mohan Delkar's death news  Dadra and Nagar Haveli MP Mohan Delkar death  എംപി മോഹൻ ദേൽക്കര്‍  ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കര്‍  ദാദ്ര നഗർ ഹവേലി എംപിയുടെ ആത്മഹത്യ  മുംബൈ വാര്‍ത്തകള്‍  post mortam report conforms suicide  maharashtra news
എംപി മോഹൻ ദേൽക്കറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

By

Published : Feb 23, 2021, 7:16 PM IST

മുംബൈ: ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കറുടെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം തടസം മൂലമാണ് എംപിയുടെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി മുംബൈ പൊലീസ് വ്യക്തമാക്കി. മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ ഹോട്ടലിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

ഹോട്ടലിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് എംപിയെ കണ്ടെത്തിയത്. സമീപത്തായി ഗുജറാത്തിയിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. സംഭവമറിഞ്ഞ ഉടനെ തന്നെ പൊലീസും ഫോറന്‍സിക് വിദഗ്‌ധരും സംഭവ സ്ഥലത്തെത്തിയിരുന്നു. മുംബൈയിലെ ജെജെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദാദ്ര നഗർ ഹവേലി ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് മോഹന്‍ ദേൽക്കർ.

ABOUT THE AUTHOR

...view details