കേരളം

kerala

ETV Bharat / bharat

ഡ്രോണുകളെ നേരിടാൻ ഡിആർഡിഒ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് അമിത് ഷാ - ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

BSF  DRDO  drone  Amit Shah  anti drone technology  drone attack in jammu  militancy in kashmir  രാജ്യത്ത് ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് അമിത് ഷാ  അമിത് ഷാ  ഡിആർഡിഒ  ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്  ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ  ബിഎസ്എഫ്
രാജ്യത്ത് ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് അമിത് ഷാ

By

Published : Jul 17, 2021, 4:22 PM IST

ന്യൂഡൽഹി: രാജ്യം ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിആർഡിഒ ഇതിനായുള്ള പരിശ്രമത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ പദ്ധതികൾക്കും സർക്കാർ അനുമതി നൽകിയതായും അമിത് ഷാ പറഞ്ഞു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: ബിഹാർ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 16 ആയി

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിനെക്കുറിച്ച് കൂടുതൽ അറിയണമെന്നും തീവ്രവാദികളും കള്ളക്കടത്തുകാരും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിദഗ്ധരുമായി സഹകരിക്കണമെന്നും അദ്ദേഹം ബി.എസ്.എഫ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ബിജെപി അധികാരമേറ്റതിന് ശേഷം മാത്രമാണ് പ്രതിരോധ നയം ആരംഭിച്ചതെന്ന് മോദി സർക്കാരിനെ പ്രശംസിച്ചുകൊണ്ട് ഷാ പറഞ്ഞു.

ഇന്ത്യയുടെ ഉദ്ദേശം എല്ലാ രാജ്യങ്ങളുമായും സമാധാനപരമായി പ്രവർത്തിക്കുക എന്നതാണ്. എന്നാൽ ആരെങ്കിലും നമ്മുടെ അതിർത്തികൾ കയ്യേറുകയോ നമ്മുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയോ ചെയ്താൽ അവർക്ക് ശക്തമായ ഭാഷയിൽ ഉചിതമായ മറുപടി ലഭിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരെ ഞാന്‍ ഓർക്കുന്നു. ഈ ധീരന്മാരെയും യോദ്ധാക്കളെയും മറക്കാൻ കഴിയില്ല. ബി‌എസ്‌എഫും നമ്മുടെ അർദ്ധസൈനിക വിഭാഗങ്ങളും ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുന്നു. രക്തസാക്ഷികളായ ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു.

ABOUT THE AUTHOR

...view details