കേരളം

kerala

ETV Bharat / bharat

കൊവിഡാനന്തര ക്ഷീണത്തെ എങ്ങനെ മറികടക്കാം

കൊവിഡാനന്തര ക്ഷീണത്തിനുള്ള കാരണങ്ങളും ഇത് മറികടക്കാൻ എന്തെല്ലാം ചെയ്യാമെന്നും ഇടിവി ഭാരതുമായി നടത്തിയ അഭിമുഖത്തിൽ ജനറൽ ഫിസിഷൻ ഡോ. സജ്ജയ്‌ കെ ജെയ്‌ൻ പങ്കുവെച്ചു.

covid recovery  post covid weakness  covid new wave  Post-viral weakness  etv bharat sukhibhava health  കൊവിഡ് മുക്തി  കൊവിഡാനന്തരം
കൊവിഡാനന്തര ക്ഷീണത്തെ എങ്ങനെ മറികടക്കാം

By

Published : May 12, 2021, 10:17 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തന്നെ കൊവിഡ് മുക്തരാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. കൊവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങുന്ന ഒട്ടുമിക്കവർക്കും തന്നെ കൊവിഡാനന്തര ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ഇത്തരക്കാർക്ക് പ്രധാനമായും ക്ഷീണം അനുവഭപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ക്ഷീണത്തിനുള്ള കാരണങ്ങളും ക്ഷീണത്തെ മറികടക്കാൻ എന്തെല്ലാം ചെയ്യാമെന്നും ഇടിവി ഭാരതുമായി നടത്തിയ അഭിമുഖത്തിൽ ജനറൽ ഫിസിഷൻ ഡോ. സജ്ജയ്‌ കെ ജെയ്‌ൻ പങ്കുവെച്ചു.

കൊവിഡ് മുക്തിക്ക് ശേഷം എന്തുകൊണ്ട് ആളുകൾക്ക് ക്ഷീണം അനുഭവപ്പെടുന്നു?

എല്ലാ തരത്തിലുള്ള വൈറൽ രോഗങ്ങളും രോഗമുക്തി നേടിയാൽ ക്ഷീണം അനുഭവപ്പെടുന്നത് സ്വഭാവികമാണ്. എന്നാൽ കൊവിഡ് സാധാരണ നിലയിൽ നിന്നും കൂടുതൽ രോഗികളെ ക്ഷീണാവസ്ഥയിലേക്ക് തള്ളിവിടുന്നുണ്ട്.

  • ഡോസ്‌ കൂടിയ മരുന്നുകളുടെ ഉപയോഗം

കൊവിഡ് രോഗികൾക്ക് നൽകുന്ന ആന്‍റിബയോട്ടിക്‌സ്, ആന്‍റിവൈറൽ മരുന്നുകൾ, സ്റ്റിറോയിഡുകൾ തുടങ്ങിയവ രോഗമുക്തിക്ക് ശേഷവും ക്ഷീണം അനുഭവപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

  • വിശപ്പില്ലായ്‌മ

ചികിത്സാ സമയത്ത് രോഗികൾ ഭക്ഷണം കഴിക്കുന്ന അളവ് വളരെ കുറവായിരിക്കും. മണവും രുചിയും നഷ്‌ടപ്പെടുന്നത് ഇതിന് ഒരു കാരണമാണ്. എന്നാൽ രോഗമുക്തി നേടിയതിന് ശേഷവും ഇത്തരക്കാർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ ഇളവാക്കുന്നുണ്ട്. നാല് മുതൽ ആറ് ആഴ്‌ചകൾ എടുത്താണ് ഭക്ഷണത്തോടുള്ള വിരക്തി മാറുന്നത്.

  • കൊവിഡിനൊപ്പം വരുന്ന മറ്റ് രോഗങ്ങൾ

കൊവിഡിനൊപ്പം വരുന്ന മറ്റ് പല രോഗങ്ങളും ഇത്തരത്തിലുണ്ടാകുന്ന ക്ഷീണത്തിന് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ്, അമിതമായി മരുന്നുകൾ ഉപയോഗിക്കുന്നതിനെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് അടക്കമുള്ളവ കൊവിഡിനൊപ്പം പിടിപെട്ടാലും രോഗമുക്തി നേടിയാലും ക്ഷീണം അനുഭവപ്പെടും.

  • ക്ഷീണം

കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ നമ്മുടെ ശരീരം വൈറസിനെതിരെ പോരാടാൻ ആരംഭിക്കും. ഇതിനെ തുടർന്ന് നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയാനിടയാക്കും.

  • മാനസിക ആരോഗ്യം

നമ്മുടെ മാനസിക ആരോഗ്യവും നമ്മുടെ ശരീരത്തിൽ പ്രതിഫലിക്കുന്നുണ്ട്. ജനിതകമാറ്റം വന്ന കൊറോണ വൈറസ് ആളുകൾക്കിടയിൽ ഉത്‌കണ്‌ഠ ഉളവാക്കിയിട്ടുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള ഈ നെഗറ്റിവിയും അതിനെ തുടർന്നുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും ക്ഷീണം ഉളവാക്കുന്നതിന് കാരണമാക്കുന്നു.

ക്ഷീണത്തെ എങ്ങനെ മറികടക്കാം

കൊവിഡ് മുക്തരായതിന് ശേഷം 14 ദിവസം വരെ ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്ന് രോഗമുക്തി നേടിയവർ പറയുന്നു. ഇതിനെ എങ്ങനെ നേരിടാമെന്ന് സജ്ജയ്‌ പറയുന്നത് കേൾക്കാം. രോഗികളെ താൻ സന്ദർശിക്കാൻ പോകുമ്പോൾ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും അവർ പെട്ടെന്ന് തന്നെ രോഗമുക്തി നേടുമെന്നും രോഗികളെ ഓർമപ്പെടുത്താറുണ്ട്.

രോഗികളുടെ മാനസിക നിലയെ തകർക്കുന്ന രീതിയിൽ കൊവിഡിനെ കുറിച്ചുള്ള ചിന്തകൾ രോഗികളെ കീഴടക്കാൻ താൻ അനുവദിക്കാറില്ലെന്ന് ഡോ. സജ്ജയ്‌ പറയുന്നു. രോഗമുക്തിക്ക് ശേഷം ഒരാൾ സാധാരണ രീതിയിലുള്ള ഭക്ഷണ ക്രമം പിന്തുടരേണ്ടതാണ് അത്യാവശ്യമാണ്. ശ്വാസകോശത്തെ രോഗാവസ്ഥക്ക് മുമ്പുള്ള അവസ്ഥയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് ഡോക്‌ടർ നിർദേശിക്കുന്നു. പാൽ, പനീർ തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വൈറ്റമിൻ, സിങ്ക് സപ്ലിമെന്‍റ് തുടങ്ങിയവ ഡോക്‌ടറുടെ നിർദേശ പ്രകാരം കഴിക്കുന്നതും ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നതും ഈ കാലയളവിൽ വളരെ പ്രധാനമാണ്. ശ്വസകോശത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പ്രാണായാമ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും സഹായകമാകും. ചുറ്റുപാടുമുള്ള നെഗറ്റിവിറ്റിയിൽ നിന്നും ഒഴിവാകുക. ന്യൂസ് പേപ്പർ, ന്യൂസ് ചാനലുകൾ എന്നിവയിലൂടെ നെഗറ്റീവ് വാർത്തകൾ അറിയുന്നത് ഒഴിവാക്കുക. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഒഴിവായി സിനിമകൾ കാണാൻ ശ്രമിക്കുക .

ABOUT THE AUTHOR

...view details