കേരളം

kerala

ETV Bharat / bharat

ഡല്‍ഹിക്ക് ആശ്വാസം, കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യമന്ത്രി - കൊവിഡ്

ദേശീയ തലസ്ഥാനത്തെ കൊവിഡ് -19 പോസിറ്റീവ് നിരക്ക് അതിവേഗം കുറയുകയാണെന്നും അടുത്ത ദിവസങ്ങളിൽ ഇത് 5 ശതമാനത്തിൽ താഴെയാകുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

Positivity rate dropping rapidly, should go below 5 pc in next few days: Jain  ഡല്‍ഹിക്ക് ആശ്വാസം, കൊവിഡ് പോസിറ്റിവിറ്റി കുറയുന്നതായി ആരോഗ്യമന്ത്രി  ഡല്‍ഹിക്ക് ആശ്വാസം  കൊവിഡ് പോസിറ്റിവിറ്റി കുറയുന്നതായി ആരോഗ്യമന്ത്രി  കൊവിഡ്  Jain
ഡല്‍ഹിക്ക് ആശ്വാസം, കൊവിഡ് പോസിറ്റിവിറ്റി കുറയുന്നതായി ആരോഗ്യമന്ത്രി

By

Published : Dec 2, 2020, 10:14 PM IST

ന്യൂഡല്‍ഹി:ദേശീയ തലസ്ഥാനത്തെ കൊവിഡ് -19 പോസിറ്റിവിറ്റി നിരക്ക് അതിവേഗം കുറയുകയാണെന്നും അടുത്ത ദിവസങ്ങളിൽ ഇത് 5 ശതമാനത്തിൽ താഴെയാകുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഒരു വാക്സിൻ വിജയകരമായി നിർമ്മിക്കുകയാണെങ്കിൽ, കേന്ദ്രത്തിൽ നിന്ന് അത് ലഭിച്ചുകഴിഞ്ഞാൽ ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങൾക്കും ലഭിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യം മുഴുവൻ വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ 3,944 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഇത് 5.78 ലക്ഷമായി ഉയർന്നു. 82 കൊവിഡ് മരണങ്ങൾ കൂടി നടന്നതോടെ മരണസംഖ്യ 9,342 ആയി ഉയർന്നു. പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞുവെന്ന് ദില്ലി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിൻ പറയുന്നു. എൺപത്തിരണ്ട് മരണങ്ങൾ കൂടി രേഖപ്പെടുത്തി, ദേശീയ തലസ്ഥാനത്തെ ആകെ മരണസംഖ്യ 9,342 ആയി. അടുത്ത കുറച്ച് ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകുമെന്ന് ജെയിൻ പറഞ്ഞു.

ABOUT THE AUTHOR

...view details