കേരളം

kerala

ETV Bharat / bharat

'പോപ്പുലര്‍ ഫ്രണ്ടിന് കില്ലർ സ്ക്വാഡുകൾ' ; 2047ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കല്‍ ലക്ഷ്യമെന്നും എന്‍ഐഎ

ശത്രുക്കളെ കൊല്ലുക, സമൂഹത്തിൽ ഭീകരത, വർഗീയ വിദ്വേഷം എന്നിവ സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 'സർവീസ് ടീമുകൾ' അഥവാ 'കില്ലർ സ്‌ക്വാഡുകള്‍' രൂപീകരിച്ചതായി എൻഐഎ

popular front of india forms service teams  popular front of india  popular front of india forms killer squads  killer squads pfi  service team pfi  pfi  pfi nia charge sheet  എൻഐഎ കുറ്റപത്രം  പിഎഫ്ഐക്കെതിരെ എൻഐഎ കുറ്റപത്രം  എൻഐഎ  പിഎഫ്ഐ  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സർവീസ് ടീം  കില്ലർ സ്‌ക്വാഡ് പിഎഫ്ഐ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

By

Published : Jan 21, 2023, 11:36 AM IST

ന്യൂഡൽഹി :നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 'സർവീസ് ടീമുകൾ' അഥവാ 'കില്ലർ സ്‌ക്വാഡുകള്‍' രൂപീകരിച്ചതായി എൻഐഎ കുറ്റപത്രം. 2047ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് സർവീസ് ടീമുകളുടെ രൂപീകരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സമൂഹത്തിൽ ഭീകരതയും അശാന്തിയും സൃഷ്‌ടിക്കുക, വർഗീയ വിദ്വേഷം വളർത്തുക, ശത്രുക്കളെ ഇല്ലാതാക്കുക എന്നിവയും സർവീസ് ടീമുകളുടെ ലക്ഷ്യങ്ങളിലുണ്ടെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

കർണാടകയിലെ ദക്ഷിണ സുള്ള്യ താലൂക്കിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ സർവീസ് ടീമുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ബെല്ലാരെ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ജൂലൈ 26 ന് യുവമോർച്ച ജില്ല കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടിരുന്നു.

കേസിൽ 20 പിഎഫ്ഐ അംഗങ്ങൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സർവീസ് ടീം അംഗങ്ങൾക്ക് ആയുധങ്ങളും ആക്രമണ പരിശീലനവും നൽകുന്നത് പിഎഫ്ഐ നേതാക്കളാണെന്നാണ് കണ്ടെത്തൽ. നേതാക്കളുടെ നിർദേശ പ്രകാരം ആക്രമിക്കാനും കൊല്ലാനും ടീം അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റാരോപിതരായ 20 പിഎഫ്‌ഐ അംഗങ്ങളിൽ ആറ് പേർ ഒളിവിലാണ്.

മുഹമ്മദ് ഷിയാബ്, അബ്‌ദുൾ ബഷീർ, റിയാസ്, മുസ്‌തഫ പൈച്ചാർ, മസൂദ് കെ എ, കൊടാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, നൗഫൽ എം, ഇസ്‌മയിൽ ഷാഫി കെ, കെ മുഹമ്മദ് ഇഖ്ബാൽ, ഷഹീദ് എം, മുഹമ്മദ് ഷഫീഖ് ജി, ഉമ്മർ ഫാറൂഖ് എം ആർ, അബ്‌ദുൾ കബീർ സി എ, മുഹമ്മദ് ഇബ്രാഹിം ഷാ, സൈനുൽ ആബിദ് വൈ, ഷെഖ് സദ്ദാം ഹുസൈൻ, സാക്കിയാർ എ, എൻ അബ്‌ദുൾ ഹാരിസ്, തുഫൈൽ എം എച്ച് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതികളിൽ മുസ്‌തഫ പായിച്ചാർ, മസൂദ് കെ എ, കൊടാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, ഉമ്മർ ഫാറൂഖ് എം ആർ, തുഫൈൽ എം എച്ച് എന്നിവരാണ് ഒളിവിൽ. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 27 ന് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ബെല്ലാരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന്, കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 ന് എൻഐഎ കേസ് വീണ്ടും രജിസ്റ്റർ ചെയ്‌തു. 2022 സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. യുഎപിഎ നിയമം വച്ച് അഞ്ച് വർഷത്തേക്കാണ് നിരോധനം. രാജ്യത്തുടനീളമുള്ള പിഎഫ്ഐയുടെ ഓഫിസുകളിലും അംഗങ്ങളുടെ വസതികളിലും റെയ്‌ഡ് നടത്തിയ ശേഷമായിരുന്നു കേന്ദ്ര നടപടി.

എന്താണ് പിഎഫ്ഐ ? 1992 ന്‍റെ അവസാനങ്ങളില്‍ ബാബരി മസ്‌ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്ക് പിന്നാലെയാണ് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎഫ്) രൂപീകൃതമാകുന്നത്. പിന്നീട് 2006 ഡിസംബര്‍ 19 ന് കര്‍ണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയും എൻഡിഎഫും ലയിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകൃതമാകുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ, നിർബന്ധിത മതപരിവർത്തനം, മുസ്‌ലിം യുവാക്കളെ മൗലികവാദികളാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സുരക്ഷ ഏജൻസികളുടെ റഡാറിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട്.

ഇതര മതസ്ഥരായ സംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തുക, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌ഫോടകവസ്‌തുക്കൾ ശേഖരിക്കുക, ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുക, ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ സുരക്ഷാ ഏജൻസികള്‍ പിഎഫ്ഐക്കെതിരെ വിവിധ കാലങ്ങളില്‍ ചുമത്തിയിരുന്നു.

ABOUT THE AUTHOR

...view details