പട്‌ന: കൊവിഡ് കെയര്‍ സെന്‍ററായി പ്രവര്‍ത്തിക്കുന്ന പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ (ഐജിഎംഎസ്) മെഡിക്കല്‍ മാലിന്യങ്ങള്‍ അശാസ്ത്രീയമായി നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു വർഷം മുന്‍പ് പുറപ്പെടുവിച്ച കൊവിഡ് -19 മാലിന്യ നിർമാർജന മാർഗനിർദേശങ്ങൾ ആശുപത്രി അധികൃതർ പാലിക്കുന്നില്ലെന്ന് ഇടിവി ഭാരത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രി പരിസരത്ത് നിന്നായി നിരവധി കിറ്റുകൾ, പരിശോധനക്ക് ഉപയോഗിക്കുന്ന നാസല്‍ സ്വാബ് സ്റ്റിക്കുകള്‍, ഉപയോഗിച്ച കൈയുറകള്‍, ഭാഗികമായി കത്തിച്ച സിറിഞ്ചുകൾ എന്നിവയാണ് കണ്ടെത്തിയത്. ആശുപത്രിയിലെ വാക്‌സിനേഷൻ സെന്‍ററിന് സമീപം മെഡിക്കൽ മാലിന്യങ്ങൾ തള്ളിയതായും കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറപ്പെടുവിച്ച മാർഗനിർദേശമനുസരിച്ച് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകളുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകമായി ബിന്നുകളും ബാഗുകളും കണ്ടെയ്‌നറുകളും ഒരുക്കണം. ഈ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിക്കണമെന്നും നിര്‍ദേശമുണ്ട്.
ബയോ മെഡിക്കൽ മാലിന്യ നിർമാർജനത്തിന് പരിശീലനമില്ല
ബയോ മെഡിക്കൽ മാലിന്യ നിർമാർജനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകിയിട്ടില്ലെന്ന് ഐജിഎംഎസിലെ ജീവനക്കാര്‍ പറയുന്നു. അപകടകരമായ മാലിന്യങ്ങൾ കോമണ്‍ ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് (സിബിഡബ്ല്യുടിഎഫ്) കൈമാറണമെന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാർഗ നിര്‍ദേശം
കോമൺ ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് (സിബിഡബ്ല്യുടിഎഫ്) കൈമാറുന്നതിന് മുമ്പ് ബയോ മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യണം. കൊവിഡ് മാലിന്യങ്ങൾ സംഭരിക്കുന്നതിന് ‘കൊവിഡ്-19’ എന്ന് ലേബൽ ചെയ്‌തിട്ടുള്ള ബിൻ ഉപയോഗിക്കുക. അത് സിബിഡബ്ല്യുടിഎഫിന്‍റെ അംഗീകൃത ജീവനക്കാര്‍ക്ക് കൈമാറുന്നതിന് മുന്‍പ് ഒരു താൽക്കാലിക സംഭരണ മുറിയിൽ വെവ്വേറെ സൂക്ഷിക്കണം. അത്തരം ഇൻസുലേഷൻ വാർഡുകളിൽ ശേഖരിക്കുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ വാർഡിൽ നിന്ന് നേരിട്ട് സിബിഡബ്ല്യുടിഎഫിന്‍റെ വാഹനത്തിലേക്ക് മാറ്റാം. നിർബന്ധിത ലേബലിങിന് പുറമെ, കൊവിഡ് വാർഡുകളിൽ നിന്ന് ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ബാഗുകൾ / ബിന്നുകള്‍ 'കൊവിഡ്-19 മാലിന്യങ്ങൾ' എന്ന് അടയാളപ്പെടുത്തണം. മുന്‍കരുതലിന്‍റെ ഭാഗമായി കൊവിഡ് ഐസൊലേഷൻ വാർഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിന് രണ്ട് പാളികളുള്ള ബാഗുകൾ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
Also read: ഓക്സിജന്‍റെയും കൊവിഡ് മരുന്നുകളുടെയും കരിഞ്ചന്ത വിപണനം: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി