'പൊന്നിയിൻ സെൽവൻ 2'ന്റെ പ്രമോഷൻ തിരക്കിലാണിപ്പോള്‍ ടീം അംഗങ്ങള്‍. ഐശ്വര്യ റായ് ബച്ചൻ മുതൽ തൃഷ കൃഷ്ണ്, വിക്രം എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വരെ 'പൊന്നിയിന്‍ സെല്വന് 2' ഫാന്‍ ഇവന്റുകളിലും പ്രസ് മീറ്റുകളിലും മറ്റും പങ്കെടുക്കുന്നതിന്റെ തിരക്കിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 'പൊന്നിയിന്‍ സെല്വന് 2' പ്രൊമോഷന് വാര്‍ത്തകളും മറ്റുമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
അടുത്തിടെ പ്രൊമോഷനില്‍ പങ്കെടുത്ത ഐശ്വര്യ റായിക്കൊപ്പമുള്ള തന്റെ ബിടിഎസ് ചിത്രം തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പുഞ്ചിരി തൂകി നില്ക്കുന്ന ഐശ്വര്യയെയും തൃഷയെയുമാണ് ചിത്രത്തില്‍ കാണാനാവുക. 'നൻ ആൻഡ് കുൻ' എന്ന അടിക്കുറിപ്പോട് കൂടിയാണ് തൃഷ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കറുപ്പില്‍ വര്‍ണാഭമായ പൂക്കളുള്ള എത്നിക് സ്യൂട്ട് ആണ് ഐശ്വര്യ റായ് ധരിച്ചിരുന്നത്. അതേസമയം ഓറഞ്ച് കോ ഓർഡ് സെറ്റാണ് തൃഷ തിരഞ്ഞെടുത്തത്. 'പൊന്നിയിന്‍ സെല്‍വനി'ല്‍, പഴുവൂർ രാജ്ഞിയായ നന്ദിനിയായി ഐശ്വര്യ റായിയും, ചോള രാജകുമാരിയായ കുന്ദവയായി തൃഷയും അഭിനയിക്കും.
ഇതാദ്യമായല്ല ഐശ്വര്യ 'പൊന്നിയിന്‍ സെല്വന്' പ്രൊമോഷന് ഇവന്റില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രൊമോഷന് പരിപാടികളിലെ തരത്തിന്റെ ലുക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'പൊന്നിയിൻ സെൽവൻ 2'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന പ്രത്യേക പരിപാടിയിൽ മുഖ്യ ആകര്‍ഷണമായിരുന്നു ഐശ്വര്യ റായ്.
ചടങ്ങില്‍ ചുവന്ന എത്നിക് സ്യൂട്ട് ധരിച്ച താരം തീര്‍ത്തും രാജകീയ ലുക്കില്‍ കാണപ്പെട്ടു. ചുവന്ന നിറമുള്ള സ്യൂട്ട് പൂർണമായും സ്വർണ നിറത്തിലുള്ള എംബ്രോയിഡറി വർക്ക് കൊണ്ട് അലങ്കരിച്ചിരുന്നു. ഈ വേഷത്തിലെത്തിയ താരമായിരുന്നു ചടങ്ങിലെ ശ്രദ്ധാ കേന്ദ്രം.
ചടങ്ങിൽ 'പൊന്നിയിൻ സെൽവൻ' ടീമിനെ സ്നേഹിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദിയും രേഖപ്പെടുത്തിയിരുന്നു. 'നിങ്ങളുടെ പിന്തുണയ്ക്കും അഭിനന്ദനത്തിനും നന്ദി. ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അവിശ്വസനീയമായ പ്രതികരണങ്ങളെ ഞങ്ങൾ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ഏപ്രിൽ 28ന് 'പൊന്നിയിന്‍ സെല്വന് 2' കാണാൻ നിങ്ങൾ ഓരോരുത്തരും ഒരു പോലെ ആവേശഭരിതരാണ്. വളരെ നന്ദി. എന്നാൽ ആദ്യം ഞാൻ മണി ഗാരുവിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ മണി ഗാരു' -ഐശ്വര്യ റായ് പറഞ്ഞു.
'പൊന്നിയിന്‍ സെല്വന് 2' ട്രെയിലര്‍ റിലീസ് വേളയിലും ഐശ്വര്യ പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തിയിരുന്നു. 'നിങ്ങൾ ഞങ്ങൾക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകി. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ശരിക്കും സംതൃപ്തരാണ്. ഞങ്ങൾ നിങ്ങളെ എല്ലാം വളരെ അധികം സ്നേഹിക്കുന്നു. പൊന്നിയിന്‍ സെല്വന് 2ലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ വളരെ അധികം അഭിനന്ദിച്ചതിന് നന്ദി.
ഇവിടെയുള്ള തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾക്ക് സ്നേഹം നൽകുകയും ഞങ്ങളുടെ ടീമിന്റെ പ്രയത്നങ്ങൾ ആസ്വദിക്കുകയും ചെയ്ത രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും നന്ദി. 'പൊന്നിയിൻ സെൽവൻ 2'ന് ഞങ്ങൾക്ക് അത്തരമൊരു ആവേശം ലഭിച്ചു' -ഐശ്വര്യ റായി പറഞ്ഞു.
ചിത്രത്തില്‍ വിക്രമാണ് ഐശ്വര്യയുടെ നായകനായെത്തുന്നത്. ഇത് മൂന്നാം തവണയാണ് ഐശ്വര്യയും വിക്രമും ഒന്നിച്ചെത്തുന്നത്. 2010ൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'രാവൺ' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചെത്തിയത്.
എഴുത്തുകാരന് കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് നോവലിന്റെ സിനിമാറ്റിക് അഡാപ്റ്റേഷനായിരുന്നു 'പൊന്നിയിന്‍ സെല്വന് 1'. 2022ല്‍ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് 'പൊന്നിയിന്‍ സെല്വന് 2'. കമല്‍ ഹാസനാണ് സിനിമയുടെ നരേഷന് ചെയ്തിരിക്കുന്നത്. ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 28നാണ് പീരീഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Also Read: 'യഥാര്‍ഥ നന്ദിനി രാജ്ഞിയോ?', രാജകീയ ലുക്കില്‍ ഐശ്വര്യ റായ് ; പൊന്നിയിന്‍ സെല്വന് 2 ഇവന്റില്‍ തിളങ്ങി താരം