പുതുച്ചേരി: 24 മണിക്കൂറിനിടെ 1138 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ പുതുച്ചേരിയിലെ ആകെ രോഗികളുടെ എണ്ണം 63298 ആയി. ഇതുവരെ 51584 പേർ രോഗമുക്തി നേടി. 1.37 ശതമാനമാണ് പുതുച്ചേരിയിലെ മരണനിരക്ക്.
പുതുച്ചേരിയിൽ 1138 പേര്‍ക്ക് കൂടി കൊവിഡ് - puducherry covid
ഇതുവരെ 51584 പേർ രോഗമുക്തി നേടി.
പുതുച്ചേരി മേഖലയിൽ മാത്രം 760 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കാരൈക്കൽ-142, യാനം-172, മാഹി-64 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കണക്കുകൾ.
അതേസമയം, 32459 ആരോഗ്യപ്രവർത്തകർക്കും 19042 മുൻനിര തൊഴിലാളികൾക്കും പുതുച്ചേരിയിൽ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ആഴ്ചകളായി പുതുച്ചേരിയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ അതിവേഗ വർധനവാണുണ്ടാകുന്നതെന്ന് ജിപ്മെർ ഡയറക്ടർ രാകേഷ് അഗർവാൾ പറഞ്ഞു. കൊവിഡ് രോഗികൾക്കായി 229 കിടക്കകള്‍ എന്നത് 400 കിടക്കകളായി വർധിപ്പിച്ചെന്നും 75 കിടക്കകൾ കൂടി ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.