ഗുവഹട്ടി: 39 സീറ്റിലേക്കുള്ള അസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. 26 സ്ത്രീകൾ ഉൾപ്പെടെ 345 സ്ഥാനാർത്ഥികളുടെ ജനവിധി നിർണായകമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ അഞ്ച് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഉൾപ്പെടുന്നു. വൈകുന്നേരം 6 മണി വരെയാണ് പോളിങ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് തെരഞ്ഞടുപ്പ് നടക്കുന്നത്.
അസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് തുടക്കം വോട്ടർമാർ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് വോട്ട് ചെയ്യാനെത്തുന്നത്. പതിമൂന്ന് ജില്ലകളിലായി ഏകദേശം 73.44 ലക്ഷത്തിലധികം വോട്ടർമാരും 10,592 പോളിങ് സ്റ്റേഷനുകളുമാണുള്ളത്.
അസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് തുടക്കം സുരക്ഷാ സേനയെ കർശനമായ ജാഗ്രത പാലിക്കുന്നതിനും അനിഷ്ടങ്ങൾ തടയുന്നതിനുമായി വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരുന്നു. ദിമാ ഹസാവോ, കിഴക്ക്, പടിഞ്ഞാറൻ കാർബി എന്നിവിടങ്ങളിൽ 42,368 പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇത്തവണ ഭരണകക്ഷിയായ ബിജെപി 34 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. സഖ്യകക്ഷികളായ അസോം ഗണ പരിഷത്ത് ആറിലും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ മൂന്നിലുമാണ് മത്സരിക്കുന്നത്.
പത്താർകണ്ഡി, അൽഗാപൂർ, യുപിപിഎൽ മജ്ബത്ത്, കലൈഗാവ് എന്നിവിടങ്ങളിൽ എ.ജി.പിയുമായി സൗഹൃദ പോരാട്ടത്തിലാണ് ബി.ജെ.പി. മഹാജോട്ടിൽ കോൺഗ്രസ് 28 സീറ്റിലും എഐയുഡിഎഫ് ഏഴിലും ബോഡോലാനന്‍റ് പീപ്പിൾസ് ഫ്രണ്ട് നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
പുതിയ പാർട്ടിയായ അസം ജതിയ പരിഷത്ത് 19 സീറ്റുകളിലും മത്സരിക്കുന്നു.എൻഡിഎയും ഗ്രാൻഡ് അലയൻസും 25 സീറ്റുകളിൽ നേരിട്ട മത്സരിക്കുമ്പോൾ ബാക്കിയുള്ള നിയോജകമണ്ഡലങ്ങൾ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. 40 സീറ്റുകളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 6നാണ്.