കേരളം

kerala

ETV Bharat / bharat

പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം; 13 രാഷ്‌ട്രീയ പാർട്ടികൾ കൂടി പങ്കെടുക്കും; ബഹിഷ്‌കരണത്തിലുറച്ച് പ്രതിപക്ഷം - new parliament

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻഡിഎയിലെ 13 രാഷ്‌ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന് വിവരം

പുതിയ പാർലമെന്‍റ് മന്ദിരം  പാർലമെന്‍റ്  എൻഡിഎ  ബിജെപി  പ്രധാനമന്ത്രി  രാഷ്‌ട്രപതി  political parties  parliament inauguration  prime minister  nda  bjp  new parliament  13 രാഷ്‌ട്രീയ പാർട്ടികൾ
പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം

By

Published : May 25, 2023, 4:19 PM IST

ന്യൂഡൽഹി :മെയ്‌ 28 ന് നടക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ ബിജെപിയും വൈഎസ്ആർസിപിയും കൂടാതെ ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻഡിഎ) 13 രാഷ്‌ട്രീയ പാർട്ടികൾ കൂടി പങ്കെടുക്കുമെന്ന് വിവരം. ഞായറാഴ്‌ച നടക്കുന്ന ചടങ്ങിൽ ബിജെപി, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി), സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം), രാഷ്‌ട്രീയ ലോക് ജനശക്തി പാർട്ടി (ആർഎൽജെപി), അപ്‌ന ദൾ (സോണിലാൽ), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ), തമിഴ് മാനില കോൺഗ്രസ്, ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ്‌ യൂണിയൻ (എജെഎസ്‌യു), മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി), തെലുങ്കുദേശം പാർട്ടി (ടിഡിപി), ശിരോമണി അകാലിദൾ (എസ്എഡി), ബിജു ജനതാദൾ (ബിജെഡി) എന്നിവരാണ് പങ്കെടുക്കുന്ന പാർട്ടികൾ.

കൂടാതെ ദേവനാഥൻ യാദവ് സ്ഥാപിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഇന്ത്യൻ മക്കൾ കൽവി മുന്നേറ്റ കഴകവും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങ് കോൺഗ്രസ്, ആം ആദ്‌മി പാർട്ടി (എഎപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ തർക്കം ഉടലെടുത്തത്.

also read :പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം; 'രാഷ്‌ട്രപതിയില്ലെങ്കില്‍ ഞങ്ങളുമില്ല', ബഹിഷ്‌കരണ പ്രഖ്യാപനവുമായി പ്രതിപക്ഷം

തർക്കം ഉദ്‌ഘാടകന്‍റെ പേരിൽ : പുതിയ മന്ദിരം രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പകരം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുന്നതാണ് പ്രതിപക്ഷ എതിർപ്പിന് കാരണമായത്. എന്നാൽ സ്ഥാപിതമായ പ്രോട്ടോകോളുകളോടുള്ള അനാദരവാണ് കഴിഞ്ഞ ഒൻപത് വർഷമായി പ്രതിപക്ഷം പ്രകടമാക്കുന്നതെന്നാണ് എൻഡിഎ വിഷയത്തോട് പ്രതികരിച്ചത്. ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്‌ട്ര പര്യടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ തിരിച്ചെത്തി.

പ്രതിപക്ഷത്തെ താരതമ്യം ചെയ്‌ത് മോദി : സിഡ്‌നിയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പങ്കാളിത്തമുള്ള ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതായും അവിടെ വച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസും മുൻ പ്രധാനമന്ത്രിയും മറ്റ് പ്രതിപക്ഷ നേതാക്കളും തങ്ങളുടെ രാജ്യത്തിന്‍റെ നേട്ടത്തിനായി ഒന്നിച്ചതായി നിരീക്ഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയിൽ പ്രതിപക്ഷം പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുകയും എൻഡിഎ ആ നിലപാടിനെ വിമർശിക്കുകയും ചെയ്‌തത് രാജ്യത്ത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

also read :'പുരാതനവും ചരിത്രപരവുമായ 'ചെങ്കോല്‍' പ്രധാനമന്ത്രി സ്വീകരിക്കും, പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കും'; അമിത് ഷാ

ABOUT THE AUTHOR

...view details