കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിലെ കസ്റ്റഡി മരണം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വാഗ്‌ദാനം ചെയ്‌ത നഷ്‌ടപരിഹാരം അപര്യാപ്‌തം; സിപിഎം

Jammu and Kashmir Army custody death of civilians : അന്വേഷണം വേഗത്തില്‍ തീര്‍ക്കണം, ഉത്തരവാദികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ.

CPIM JK CUSTODY DEATHS  Jammu and Kashmir Army custody death of civilians  Polit Bureau of the CPIM  Polit Bureau of the CPIM JK Army custody death  JK Army custody death  ജമ്മു കശ്‌മീരിലെ കസ്റ്റഡി മരണം  സിപിഎം പൊളിറ്റ് ബ്യൂറോ
Jammu and Kashmir Army custody death of civilians

By ETV Bharat Kerala Team

Published : Dec 24, 2023, 7:53 PM IST

ന്യൂഡല്‍ഹി :ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ സൈനിക കസ്റ്റഡിയില്‍ മൂന്ന് തദ്ദേശീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ (Polit Bureau of the CPIM on Jammu and Kashmir Army custody death of civilians). മരിച്ചവരുടെ കുടുംബത്തിന് ജമ്മു കശ്‌മീര്‍ ഭരണകൂടം പ്രഖ്യാപിച്ച നഷ്‌ട പരിഹാരം പര്യാപ്‌തമല്ലെന്ന് സിപിഎം പ്രസ്‌താവനയില്‍ പറഞ്ഞു. സംഭവത്തില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉത്തരവാദികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ (Polit Bureau of the CPIM) ഞായറാഴ്‌ച (ഡിസംബര്‍ 24) ആവശ്യപ്പെട്ടു.

'മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്‌മീര്‍ ഭരണകൂടം നഷ്‌ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അത് പര്യാപ്‌തമല്ല. വേഗത്തിലുള്ള അന്വേഷണവും ഉത്തരവാദികള്‍ക്ക് ശിക്ഷയും ഉറപ്പാക്കണം' -സിപിഎം പ്രസ്‌താവനയില്‍ പറയുന്നു.

'ഇത്തരം കുറ്റകരമായ പ്രവൃത്തികളില്‍ വളരെ കാലമായി ജമ്മു കശ്‌മീരിലെ ജനങ്ങള്‍ കഷ്‌ടപ്പെടുകയാണ്. ഇത് പരിഹരിക്കപ്പെടുമെന്നും നീതി നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു' -പാര്‍ട്ടി പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവ സ്ഥലത്തിന് സമീപമാണ് വെള്ളിയാഴ്‌ച (ഡിസംബര്‍ 22) മൂന്ന് പേരെ സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് (Jammu and Kashmir Army custody death of civilians).

സുരന്‍കോട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധേര കി ഗലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള ധാത്യാര്‍ മോര്‍ഹില്‍ വ്യാഴാഴ്‌ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സൈന്യം എട്ട് പേരെ പിടികൂടിയിരുന്നു. ഇവരിലുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടത് എന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.

Also Read:വാങ്ക് വിളിക്കുന്നതിനിടെ വിരമിച്ച പൊലീസുകാരനെ ഭീകരര്‍ വധിച്ചു

ബുഫ്‌ലിയാസിലെ ടോപ പീര്‍ ഗ്രാമത്തില്‍ നിന്നുള്ള സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ഷോക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ എങ്ങനെ കൊലചെയ്യപ്പെട്ടു എന്നത് വ്യക്തമല്ല. പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരവും ജോലിയും ജമ്മു കശ്‌മീര്‍ ഭരണകൂടം പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details