ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൗര മേഖലയില്‍ തീവ്രവാദി ആക്രമണം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സൈഫുള്ള ഖാദ്രിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസുകാരന്‍റെ മകള്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് സൈഫുള്ള ഖാദ്രിയുടെ വീടിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഖാദ്രിയുടെ മകള്‍ അപകട നില തരണം ചെയ്തെന്നും നിലവില്‍ ചികിത്സ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.