ജമ്മു കശ്‌മീരിൽ പൊലീസുകാരൻ മരിച്ച നിലയിൽ - found dead
വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജമ്മു കശ്‌മീരിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ശ്രീനഗർ : ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം ജില്ലയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇഷ്‌ഫാക്ക് റാത്തർ എന്ന കോൺസ്റ്റബിളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ പടാൻ പ്രദേശത്തെ പരിസ്പോറയിൽ നിയമിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.