ബെംഗളുരു:കേന്ദ്രമന്ത്രി ബാഗ്വന്ത് കുബ പങ്കെടുത്ത ജൻ ആശിർവാദ് യാത്രയിലുണ്ടായ വെടിവയ്പ് കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. യാഡ്ഗിർ പൊലീസ് സ്റ്റേഷനിലെ വീരേഷ്, സന്തോഷ്, മെഹ്ബൂബ് എന്നീ മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തത്. വെടിവയ്പ് സമയത്ത് ആവശ്യ നടപടികൾ എടുക്കാത്തതിനെ തുടർന്നാണ് നടപടി.
മുൻ മന്ത്രി ബാബുറാവ് ചിൻചാൻസ്വറിനെ പിന്തുണക്കുന്നവരും അണികളുമാണ് റാലിയിൽ വെടിയുതിർത്തതെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും എസ്.പി വേഡ്മൂർത്തി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 18ന് നടന്ന റാലിയിൽ മന്ത്രിയുടെ അണികൾ തോക്കുകൾ ഉപയോഗിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.