കേരളം

kerala

ETV Bharat / bharat

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍

നവി മുംബൈയിലെ കലീനയിലെ സംതനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ അനിക്കെട്ട് ഗുലാബ്‌റാവോ ഷിണ്ഡെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍

police sub inspector  sub inspector raped on lady sub inspector  mumbai lady sub inspector rape  lady sub inspector rape  Aniket Gulabrao Shinde  latest news in mumbai  latest national news  latest news today  വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു  വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍  വനിത സബ്‌ ഇന്‍സ്‌പെക്‌ടറെ പീഡിപ്പിച്ചു  അനിക്കെട്ട് ഗുലാബ്‌റാവോ ഷിണ്ഡെ  പീഡിപ്പിച്ചുവെന്ന് വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍  സബ്‌ ഇന്‍സ്‌പെക്‌ടര്‍ പീഡിപ്പിച്ചു  മുംബൈ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍

By

Published : Nov 15, 2022, 6:29 PM IST

മുംബൈ: വിവാഹവാഗ്‌ദാനം നല്‍കി സബ്‌ ഇന്‍സ്‌പെക്‌ടര്‍ പീഡിപ്പിച്ചുവെന്ന ആരോപണവുമായി വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍. നവി മുംബൈയിലെ കലീനയിലെ സംതനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ അനിക്കെട്ട് ഗുലാബ്‌റാവോ ഷിണ്ഡെ (29) ക്കെതിരെയാണ് പരാതി. ഇന്നലെയാണ് 30 വയസുള്ള വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍ റബാലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ നിരവധി തവണ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍ പരാതിയില്‍ പറയുന്നു. ഈ വര്‍ഷങ്ങളില്‍ നാസിക്കില്‍ നടന്ന പൊലീസ് പരിശീലനത്തില്‍ ഇരയുമായി സബ് ഇന്‍സ്‌പെക്‌ടര്‍ പ്രണയത്തിലാവുകയും പീഡനവിവരം പുറത്തു പറഞ്ഞാല്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നാസിക്ക്, മുംബൈ, നാഗ്‌പൂര്‍, ഗാന്‍സോളി ഘര്‍മണ്ട തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ക്കും തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ALSO READ:' ക്രൈം ത്രില്ലർ സിനിമകൾ കണ്ടു, ഉൾക്കാടുകൾ തെരഞ്ഞുപിടിച്ചു, ശരീര ഘടനയെ കുറിച്ച് പഠിച്ചു: 35 കഷണങ്ങളാക്കിയ ശ്രദ്ധയുടെ മൃതദേഹം 20 ദിവസമെടുത്ത് ഉപേക്ഷിച്ചുവെന്ന് അഫ്‌താബ് അമീന്‍

സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനിക്കെട്ടിനെതിരെ 376, 376(2)(n), 377, 354(a), 354(d) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പ്രതിയായ സബ്‌ ഇന്‍സ്‌പെക്‌ടറെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details