റാഞ്ചി :ജാർഖണ്ഡിൽ സ്റ്റേഷൻ (Chaonpur police station) പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പലാമു ജില്ലയിലെ ചയോൻപൂർ പൊലീസ് സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം.
Police station Blast |വൃത്തിയാക്കുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ സ്‌ഫോടനം ; അഞ്ച് പേർക്ക് പരിക്ക് - അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
സ്‌ഫോടനത്തിൽ (Police station blast) പരിക്കേറ്റ അഞ്ച് പൊലീസുകാരിൽ ഒരാളുടെ നില ഗുരുതരം
ജാർഖണ്ഡിൽ പൊലീസ് സ്റ്റേഷനിൽ സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്ക്
മാലിന്യ കൂമ്പാരത്തിലേക്ക് പെട്രോൾ ഒഴിച്ച് സംസ്‌കരിക്കാൻ ശ്രമിക്കവെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ മേദിനിരായ് മെഡിക്കൽ കോളജിൽ (Medinirai Medical College) പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ അറിയിച്ചു.