ചെന്നൈ : മധുരയിലെ വെല്ലൈകലിയില്‍ 190 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കഞ്ചാവിനൊപ്പം ഒരു പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും പ്രതികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സഹോദരന്മാരായ ബൂമിനാഥൻ, സോളായ്, ഓട്ടോ ഡ്രൈവർ മാരിമുത്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. സംഭവത്തെത്തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും 30കിലോഗ്രാം കക്ചാവ് പിടിച്ചെടുത്തു.