കൃഷ്‌ണ(ആന്ധ്രാപ്രദേശ്):ആന്ധ്രയില്‍ ബന്ധു തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ രക്ഷിച്ച് പൊലീസ്. കൃഷ്‌ണ ജില്ലയിലെ ഗുഡ്‌മന്‍പേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്(19.07.2022) കുട്ടിയെ കാണാതാകുന്നത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇവരുടെ ബന്ധുവും അയല്‍വാസിയുമായ സ്വപ്‌ന എന്ന സ്‌ത്രീയാണ് പതിനഞ്ചുകാരനെ തട്ടിക്കൊണ്ട് പോയതെന്ന് മനസിലായി. തുടര്‍ അന്വേഷണത്തില്‍ ഇരുവരും ഹൈദരാബാദിലെ ബാലനഗറിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു.