പട്‌ന (ബിഹാര്‍): ഛപ്ര വിഷമദ്യ ദുരന്തത്തിന് ശേഷം അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ വ്യാപക റെയ്‌ഡാണ് ബിഹാറില്‍ നടക്കുന്നത്. മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. പട്‌ന ജില്ലയിലെ ബിക്രമില്‍ നടന്ന റെയ്‌ഡില്‍ 40 ലക്ഷത്തോളം രൂപ വില വരുന്ന വിദേശ മദ്യം പൊലീസ് പിടിച്ചെടുത്തു.
വിഷമദ്യ ദുരന്തത്തിന് പിന്നാലെ ബിഹാറില്‍ വ്യാപക റെയ്‌ഡ്; 40 ലക്ഷത്തോളം രൂപയുടെ വിദേശ മദ്യം പിടിച്ചെടുത്തു - crack downon illegal liquer sale in Bihar
ഛപ്ര വിഷമദ്യ ദുരന്തത്തിന് ശേഷം ബീഹാറില്‍ അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ നിരന്തരമുള്ള റെയിഡാണ് നടക്കുന്നത്
പട്‌നയില്‍ നടന്ന മദ്യത്തിനെതിരായ റെയിഡ്
നെല്ല് സൂക്ഷിച്ച് വയ്‌ക്കുന്ന ഒരു ഗോഡൗണില്‍ നടത്തിയ റെയ്‌ഡിലാണ് മദ്യം പിടിച്ചെടുത്തത്. ഗോഡൗണിനടുത്ത് സംശയകരമായ രീതിയില്‍ കണ്ട കാറ് പരിശോധിച്ചപ്പോള്‍ 17 പെട്ടി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. പിന്നീട് ഗോഡൗണ്‍ പരിശോധിച്ചപ്പോള്‍ 900 പെട്ടി മദ്യവും പിടിച്ചെടുത്തു. ഗോഡൗണ്‍ ഉടമ രാജ്‌കുമാറിനെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.