മുംബൈ:മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.
എസ്.യു.വി കേസ്; സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു - അഡീഷണൽ സി.പി
സ്‌പെഷ്യൽ ബ്രാഞ്ച് അഡീഷണല്‍ പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സസ്പെന്‍ഡ് ചെയ്തതെന്ന് പൊലീസ് പി.ആർ.ഒ എസ്.ചൈതന്യ പ്രസ്താവനയില്‍ പറഞ്ഞു
![എസ്.യു.വി കേസ്; സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു Sachin Waze suspended Ambani bomb scare case Sachin Waze സച്ചിൻ വാസെ അഡീഷണൽ സി.പി സ്‌ഫോടക വസ്‌തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11014942-thumbnail-3x2-kll.jpg)
എസ്.യു.വി കേസ്; സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു
സ്‌പെഷ്യൽ ബ്രാഞ്ച് അഡീഷണല്‍ പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സസ്പെന്‍ഡ് ചെയ്തതെന്ന് പൊലീസ് പിആർഒ എസ്. ചൈതന്യ പ്രസ്താവനയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ച സച്ചിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. രാവിലെ മുതൽ 12 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം അർധരാത്രിയാകാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.