ജമ്മു: ജമ്മുവിൽ കന്നുകാലി കടത്ത് തടയാൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥന് നേരെ ആക്രമണം. ബിഷ്‌നായിലെ സ്‌റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ താഹിർ യൂസഫിനാണ് പരിക്കേറ്റത്. ഞായറാഴ്‌ച്ച വൈകുന്നേരമാണ് ലൽയന ഗ്രാമത്തിൽ കന്നുകാലി കടത്ത് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് താഹിർ സംഭവ സ്ഥലത്തെത്തുന്നത്.
കശ്‌മീരില്‍ കന്നുകാലി കടത്ത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം - national news
ബിഷ്‌നായിലെ സ്‌റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ താഹിർ യൂസഫിനാണ് പരിക്കേറ്റത്
കന്നുകാലി കടത്തൽ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
തുടർന്ന് നടന്ന ആക്രമണത്തിൽ കന്നുകാലി കടത്തൽ സംഘം താഹിറിനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പരിക്കറ്റ പൊലീസുദ്യോഗസ്ഥനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.