സുക്‌മ : ഛത്തീസ്‌ഗഡിലെ വനമേഖലയില്‍ നക്‌സല്‍ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശിയായ സുലൈമാനാണ് മരിച്ചത്. ബസ്‌തര്‍ ഐജി പി സുന്ദർരാജാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു ; മൃതദേഹം നാളെ നാട്ടിലെത്തിക്കും - സുക്‌മ
ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച വിവരം ബസ്‌തര്‍ ഐജി പി സുന്ദർരാജാണ് മാധ്യമങ്ങളെ അറിയിച്ചത്
ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു; മൃതദേഹം നാളെ സ്വദേശത്തെതെത്തിക്കും
നാളെ രാവിലെ സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ചൊവ്വാഴ്‌ച വൈകിട്ട് നാലരയ്‌ക്കും അഞ്ചിനും ഇടയില്‍, സുക്‌മയിലെ ചിന്ത ഗുഫ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡബ്ബകൊന്തയിലും പെന്‍റപാഡ് വനത്തിലും സുരക്ഷാസേന തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ദാരുണമായ സംഭവം.