കോരാപുട്ട് (ഒഡിഷ): കളിമണ്ണ് (കയോലിനൈറ്റ്) ഖനനത്തിന് എതിരെ നാട്ടുകാർ നടത്തുന്ന പ്രതിഷേധം നിരീക്ഷിക്കാൻ എത്തിയതാണ് ഒഡിഷയിലെ നന്ദപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടറും സംഘവും. പക്ഷേ പൊലീസ് എത്തിയത് പ്രതിഷേധക്കാർക്ക് അത്ര ഇഷ്‌ടമായില്ല. അതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
അതൊരു പ്രതിഷേധമായിരുന്നു.. പൊലീസുകാരനെ കുഴിയില്‍ തള്ളിയിട്ട് നാട്ടുകാർ - പൊലീസിനെ ആക്രമിച്ചവർ അറസ്റ്റിൽ
പ്രതിഷേധം കനത്തതോടെ നന്ദപൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പ്രഫുല്ല ലക്രയെ നാട്ടുകാർ കുഴിയില്‍ തള്ളിയിട്ടു. ലമതപുട്ട് തഹസ് ഗ്രാമത്തിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രതിഷേധം കനത്തതോടെ നന്ദപൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പ്രഫുല്ല ലക്രയെ നാട്ടുകാർ കുഴിയില്‍ തള്ളിയിട്ടു. ലമതപുട്ട് തഹസ് ഗ്രാമത്തിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഖാദിമതി സുരക്ഷാ സമിതിയുടെ ബാനറിന് കീഴിലുള്ള മൂന്ന് ഗ്രാമങ്ങളിലെ താമസക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി കയോലിനൈറ്റ് ഖനനത്തെ എതിർക്കുന്നവരാണ്.
ഇൻസ്‌പെക്‌ടറെ ആക്രമിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണെന്നും സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നും നന്ദപൂർ എസ്‌ഡിപിഒ സഞ്ജയ് മൊഹപത്ര പറഞ്ഞു.