ശ്രീനഗർ : സുരക്ഷ സേനയും അജ്ഞാത സായുധ സംഘവും തമ്മിൽ കശ്‌മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാള്‍ കൊല്ലപ്പെട്ടു. ഭീകരവാദികളെന്ന് പൊലീസ് സ്ഥിരീകരിച്ച സംഘത്തിലെ കൂട്ടാളി ഓടി രക്ഷപ്പെട്ടതായി സേന അറിയിച്ചു. ശ്രീനഗറിലെ നാട്ടിപ്പോരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ സൈന്യം വധിച്ചു - ശ്രീനഗർ
കൊല്ലപ്പെട്ടയാളോടൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായി കശ്‌മീര്‍ പൊലീസ് അറിയിച്ചു.

ഏറ്റുമുട്ടലില്‍ ഭീകരവാദിയെ വധിച്ച് ശ്രീനഗര്‍ പൊലീസ്
ALSO READ:ആശിഷ് മിശ്ര ശനിയാഴ്‌ച സുപ്രീം കോടതിയിൽ ഹാജരായില്ലെങ്കില്‍ നടപടിയെന്ന് യു.പി സർക്കാർ
കശ്‌മീര്‍ സോൺ പൊലീസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്‌ച രാത്രി എട്ടുമണിയ്‌ക്കാണ് സംഭവം. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.