അമരാവതി: ഈസ്റ്റ് ഗോദാവരിയിലുണ്ടായ റോഡപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. സമര്‍ലകൊട്ട മണ്ഡലിലെ ഉണ്ടൂര്‍ എന്ന പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി പൊലീസുകാര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.
ലോറി പാഞ്ഞുകയറി പൊലീസുകാര്‍ക്ക് ദാരുണാന്ത്യം - തെലുങ്കാന റോഡ് അപടകം പുതിയ വാര്‍ത്ത
വാക്‌സിനുമായി വരുന്ന വാഹനത്തിന് അകമ്പടി പോകാന്‍ കാത്ത് നില്‍ക്കുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ലോറി പാഞ്ഞ് കയറുകയായിരുന്നു.
ലോറി പാഞ്ഞ് കയറി പൊലീസുകാര്‍ക്ക് ദാരുണാന്ത്യം
Also read:വാക്‌സിൻ ലഭ്യതക്കുറവ് വെല്ലുവിളിയെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു
കക്കിനാഡയിലെ തിമ്മപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബില്‍ സത്യനാരായണ, ഹോം ഗാര്‍ഡ് എന്‍.എസ് റെഡ്ഡി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിയോടെയാണ് സംഭവം. വിജയവാഡയില്‍ നിന്നും കൊവിഡ് വാക്‌സിനുമായി വരുന്ന വാഹനത്തിന് അകമ്പടി പോകാനായി പൊലീസ് വാഹനവുമായി റോഡരികില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം.