ചിത്രദുർഗ :കര്‍ണാടകയില്‍ മൂന്ന് മാസം മുന്‍പ് കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയില്‍. 17 കാരി ഭക്ഷണത്തില്‍ വിഷംവച്ച് മാതാപിതാക്കളെയടക്കം കൊലപ്പെടുത്തുകയായിരുവെന്ന് ചിത്രദുർഗ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.
2021 ജൂലൈ 12 ന് ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ഹോബിയിലെ ഇസമുദ്ര ലബനിഹട്ടി ഗ്രാമത്തിലായിരുന്നു സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇതാണ് വഴിത്തിരിവായത്.
തിപ്പ നായിക് (45), ഭാര്യ സുധാബായി (40), തിപ്പയുടെ അമ്മ ഗുണ്ടിബായി (80), മകൾ രമ്യ (16) എന്നിവരാണ് മരിച്ചത്. രാഹുലാണ് (19) വിഷബാധയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രദുർഗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിച്ച ഭക്ഷണവും പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും ദാവൻഗരെയിലെ പ്രാദേശിക ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു.
'മാതാപിതാക്കളുടെ നിരന്തര ശകാരത്തിന് ഇരയായി'