ശ്രീനഗര്‍ :ജമ്മു കശ്‌മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹാഫിസ് ഛാദയ്‌ക്കാണ് പരിക്കേറ്റത്. വലതു കൈയിലും വയറിലുമാണ് വെടിയേറ്റത് (Kashmir Police Zone).
പരിക്കേറ്റ ഉദ്യോഗസ്ഥനെ ബെമിനയിലെ സ്‌കിംസ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ബെമിന മേഖലയില്‍ ഇന്ന് (ഡിസംബര്‍ 9) വൈകിട്ടാണ് സംഭവം. കശ്‌മീര്‍ പൊലീസാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
നിലവില്‍ മുഹമ്മദ് ഹാഫിസ് ഛാദ ബെമിനയിലാണ് താമസിക്കുന്നത്. ജമ്മു കശ്‌മീര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മസ്‌റൂര്‍ അഹമ്മദ് വാനിയുടെ മരണത്തിന് ശേഷം പുഷ്‌പ ചക്രം അര്‍പ്പിക്കാന്‍ എത്തിയതിന് പിന്നാലെയാണ് തീവ്രാദികള്‍ ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. ചടങ്ങില്‍ മുഹമ്മദ് ഹാഫിസ് ഛാദയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു (Police constable injured in militant attack).
സംഭവത്തിന് പിന്നാലെ സുരക്ഷ സേന മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവധിയിലോ ഡ്യൂട്ടിയിലോ ആയിരിക്കുമ്പോള്‍ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (Law And Order) കര്‍ശനമായി പാലിക്കാന്‍ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും എഡിജിപി വിജയ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം (militant attack in Srinagar).
ഒക്‌ടോബര്‍ 29നാണ് പെലീസ് ഇന്‍സ്‌പെക്‌ടറായ മസ്‌റൂര്‍ അഹമ്മദ് വാനിക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്. ശ്രീനഗറില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ലഷ്‌കര്‍ ഇ ത്വയ്‌ബ ഭീകരര്‍ വാനിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വാനിയുടെ കണ്ണിലും വയറിലുമാണ് ഭീകരരുടെ വെടിയേറ്റത്. സംഭവത്തിന് പിന്നാലെ അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ചികിത്സക്കിടെ വ്യാഴാഴ്‌ച (ഡിസംബര്‍ 7) അദ്ദേഹം മരിച്ചു (Mohammad Hafiz Chad Attacked By Militants).
also Read:Search For Militants In Anantnag : ഭീകരര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിനം, പരിശോധന വ്യാപിപ്പിച്ച് സുരക്ഷാസേന