കൊൽക്കത്ത :യോഗ ഗുരു ബാബ രാംദേവിനെതിരെ പരാതി നല്‍കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ ബംഗാള്‍ ഘടകം. കൊവിഡിനെതിരെ രാജ്യം പോരാടുമ്പോള്‍ അലോപ്പതി - ആധുനിക ചികിത്സകൾക്കെതിരെ രാം ദേവ് രംഗത്തെത്തിയിരുന്നു. അലോപ്പതി മരുന്ന് കഴിച്ച് രാജ്യത്ത് ലക്ഷക്കണക്കിന് രോഗികളും വാക്‌സിൻ സ്വീകരിച്ച പതിനായിരക്കണക്കിന് ഡോക്‌ടർമാരും മരിച്ചുവെന്നായിരുന്നു രാംദേവിൻ്റെ വിവാദ പ്രസ്‌താവന.
രാംദേവ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്‌ടിക്കുക്കുകയും ചെയ്യുന്നുവെന്ന് ഐഎംഎ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാംദേവിൻ്റെ പരാമർശത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.