കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ 11 കാരിയെ തട്ടിക്കൊണ്ടു പോയി; ടാക്‌സി ഡ്രൈവറും സുഹൃത്തും പിടിയിൽ - ഹൈദരാബാദ് ബലാത്സംഗം

സുൽത്താൻ ഷാഹിയിൽ നിന്ന് വീട്ടിലേക്ക് നടക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാം എന്ന വ്യാജേന തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഹൈദരാബാദിൽ പെണ്‍കുട്ടിക്ക് നേരെ വീണ്ടും അതിക്രമം  ഹൈദരാബാദിൽ 11 കാരിയെ ടാക്‌സി ഡ്രൈവർ തട്ടിക്കൊണ്ടു പോയി  kidnapping 11 years old girl at Mughalpura in Hyderabad  Police arrested two persons for kidnapping 11 years old girl at Mughalpura in Hyderabad  ഹൈദരാബാദ് ബലാത്സംഗം  ഹൈദരാബാദിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി
ഹൈദരാബാദിൽ 11 കാരിയെ തട്ടിക്കൊണ്ടു പോയി; ടാക്‌സി ഡ്രൈവറും സുഹൃത്തും പിടിയിൽ

By

Published : Jun 5, 2022, 7:23 PM IST

ഹൈദരാബാദ്: കൗമാരക്കാരിയെ ആഡംബര കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ വീണ്ടും അതിക്രമം. 11 വയസുകാരിയായ പെണ്‍കുട്ടിയെ ടാക്‌സി ഡ്രൈവർ തട്ടിക്കൊണ്ട് പോയി. ഹൈദരാബാദിലെ മുഗൾപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സംഭവത്തിൽ ടാക്‌സി ഡ്രൈവർ ലുക്‌മാൻ, സുഹൃത്ത് ഷെയ്‌ക്ക് കലീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാല് ദിവസം മുൻപാണ് നഗരത്തിലെ സുൽത്താൻ ഷാഹിയിൽ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിൽ എത്തിക്കാം എന്ന വ്യാജേന ലുക്‌മാൻ ടാക്‌സിയിൽ കയറ്റിയത്. തുടർന്ന് പെണ്‍കുട്ടിയെ ഇയാൾ രംഗറെഡ്ഡി ജില്ലയിലെ കോണ്ടുർഗ് ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ മാതാപിതാക്കൾ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ ശനിയാഴ്‌ച പുലർച്ചെ പെൺകുട്ടിയെ സുൽത്താൻ ഷാഹി മേഖലയിൽ ഇറക്കിവിടുകയായിരുന്നു. പുലർച്ചെ പട്രോളിങ്ങിനെത്തിയ പൊലീസ് സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലുക്‌മാനെയും സുഹൃത്ത് ഷെയ്‌ക്ക് കലീമിനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായോ എന്ന കാര്യം വൈദ്യപരിശോധനക്ക് ശേഷമേ അറിയാൻ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details