മഹാരാഷ്‌ട്രയില്‍ തോക്കും തിരകളുമായി യുവാക്കള്‍ പൊലീസ് പിടിയില്‍ - യുവാക്കള്‍ പിടിയില്‍ വാര്‍ത്ത
അനധികൃതമായി സൂക്ഷിച്ച അഞ്ച് നാടന്‍ തോക്കുകളും 15 തിരകളുമാണ് മഹാരാഷ്‌ട്ര പൊലീസ് കണ്ടെടുത്തത്
പൊലീസ് പരിശോധന
ബുല്‍ദാന: തോക്കുകളും തിരകളും അനധികൃതമായി കൈവശം വെച്ചതിന് രണ്ട് പേര്‍ പൊലീസ് പിടിയില്‍. മഹാരാഷ്‌ട്രയിലെ ബുല്‍ദാനയിലാണ് സംഭവം. അഞ്ച് നാടന്‍ തോക്കുകളും 15 തിരകളുമാണ് പൊലീസ് കണ്ടെടുത്തത്. പ്രതികള്‍ തോക്കും തിരകളും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.