ന്യൂഡൽഹി: ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ നടന്ന ആക്രമണത്തിൽ ഒരാളെ കൂടി ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചണ്ഡിഗഡ് സ്വദേശി സുഖ്ദേവ് സിങ്ങാണ് അറസ്റ്റിലായത്. ചെങ്കോട്ടയിലെ ജനക്കൂട്ടത്തെ സിംഗ് നയിക്കുകയായിരുന്നുവെന്നും അക്രമത്തിൽ ഇയാളുടെ പങ്ക് വളരെ വ്യക്തമാണെന്നും ഡൽഹി പൊലീസ് പറഞ്ഞു.
റിപ്പബ്ലിക്ക് ദിന അക്രമം; ഒരു ചണ്ഡിഗഡ് സ്വദേശി കൂടി അറസ്റ്റിൽ - Farmer protest
ചെങ്കോട്ടയിലെ ജനക്കൂട്ടത്തെ ഇയാൾ നയിക്കുകയായിരുന്നുവെന്നും അക്രമത്തിൽ ഇയാളുടെ പങ്ക് വളരെ വ്യക്തമാണെന്നും ഡൽഹി പൊലീസ് പറഞ്ഞു
റിപ്പബ്ലിക്ക് ദിന അക്രമം; ഒരു ചണ്ഡിഗഡ് സ്വദേശി കൂടി അറസ്റ്റിൽ
റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച വഴി പിന്തുടരാതെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും പല ഭാഗങ്ങളിലും പൊതു സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കുന്നുണ്ട്.