മധ്യപ്രദേശ് :ഇന്‍ഡോറില്‍ കൈ രേഖാഫലം അറിയാനെത്തിയ യുവതിയെ പീഡിപ്പിച്ച കൈനോട്ടക്കാരന്‍ അറസ്റ്റില്‍. ഉത്തർപ്രദേശ് സ്വദേശിയായ റാഷിദാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം .
കൈരേഖാഫലം അറിയാനെത്തിയ യുവതിയെ പീഡിപ്പിച്ചു ; കൈ നോട്ടക്കാരന്‍ അറസ്റ്റില്‍ - palmist
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയെ പീഡിപ്പിച്ച കൈനോട്ടക്കാരന്‍ അറസ്റ്റില്‍

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിഹാരം തേടിയാണ് ഇന്‍ഡോര്‍ സ്വദേശിയായ യുവതി റാഷിദിനെ സമീപിച്ചത്. യുവതിയുടെ കൈ നോക്കി ഭാവി പറഞ്ഞുതുടങ്ങിയ ഇയാള്‍ ശരീരത്തില്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. തിരിച്ചെത്തിയ യുവതി വീട്ടുകാരോട് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയും കുടുംബവും ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇൻഡോർ ഡിസിപി ധർമേന്ദ്ര സിങ് ബദൗരിയ അറിയിച്ചു.