കേരളം

kerala

ETV Bharat / bharat

സേശാചലം വനത്തിൽ നിധി വേട്ടക്കാർ പൊലീസ് പിടിയിൽ - സേശാചലം വനത്തിൽ നിധി വേട്ടക്കാർ പൊലീസ് പിടിയിൽ

അനകപ്പള്ളിൽ നിന്നുള്ള ചിത്രകാരനായ മങ്കുനായുഡു ഉൾപ്പടെ ഏഴ് പേരാണ് പൊലീസ് പിടിയിലായത്.

treasure hunt  seshachalam forest  tirumala hills  alipiri  സേശാചലം വനത്തിൽ നിധി വേട്ടക്കാർ പൊലീസ് പിടിയിൽ  സേശാചലം വനം
സേശാചലം വനത്തിൽ നിധി വേട്ടക്കാർ പൊലീസ് പിടിയിൽ

By

Published : May 18, 2021, 10:30 AM IST

അമരാവതി:സേശാചലം വനത്തിൽ തുരങ്കം കുഴിക്കുന്നതിനിടെ നിധി വേട്ടക്കാർ പൊലീസ് പിടിയിലായി. കഴിഞ്ഞ ഒന്നര വർഷക്കാലമായി പ്രതികൾ തുരങ്കം കുഴിക്കുകയായിരുന്നു. മംഗലം പ്രദേശത്തെ ചില ആളുകളുടെ സംശയാസ്പദമായ നീക്കങ്ങളെ അടിസ്ഥാനമാക്കി പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗലത്തുനിന്നും 6 കിലോമീറ്റർ അകലെയുള്ള തുരങ്കത്തിന്‍റെ അടുത്തുനിന്ന് മറ്റ് നിധി വേട്ടക്കാരെയും പിടികൂടി. അനകപ്പള്ളിൽ നിന്നുള്ള ചിത്രകാരനായ മങ്കുനായുഡു 2014 ൽ തിരുപ്പതിയിൽ താമസമായി. തുടർന്ന് നെല്ലൂരിൽ വെച്ച് രാമസ്വാമി എന്ന ഗുരുജിയെ കണ്ടുമുട്ടുകയും തിരുമല കുന്നുകളുടെ അടിയിൽ ഒരു രഹസ്യ നിധി ഉണ്ടെന്ന് അയാൾ മങ്കുനായുഡുവിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. അന്നുമുതൽ മങ്കുനായുഡു മറ്റ് ആറ് പേരുമായി നിധി തേടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 80 അടി തുരങ്കത്തിനു പുറമെ 40 അടി താഴ്ചയുള്ള മറ്റൊരു തുരങ്കവും ഇവർ കുഴിച്ചെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത അലിപിരി സിഐ ദേവേന്ദ്ര കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details