ശ്രീനഗർ: സോപോറിൽ തീവ്രവാദി ആക്രമണത്തിന് വഴിവെച്ചത് സുരക്ഷ വീഴ്‌ചയാണെന്ന് കശ്‌മീർ പൊലീസ്. ഐജി വിജയ് കുമാറാണ് സുരക്ഷാ വീഴ്‌ചയുണ്ടായതായി സമ്മതിച്ചത്. വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിൽ രണ്ട് കൗണ്‍സിലർമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
സോപോർ തീവ്രവാദി ആക്രമണം; സുരക്ഷ വീഴ്‌ചയുണ്ടായെന്ന് പൊലീസ് - ലഷ്‌കർ ഇ ത്വയ്‌ബ
വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിൽ രണ്ട് കൗണ്‍സിലർമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
സോപോർ തീവ്രവാദി ആക്രമണം; സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് കശ്‌മീർ പൊലീസ്
ആക്രമണം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ഇവർ സംഭവ സമയം പ്രത്യാക്രമണം നടത്തിയില്ലെന്നും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ഐജി വ്യക്തമാക്കി. ആക്രമണത്തിന് സഹായം ചെയ്‌ത ഒരാൾ പിടിയിലായിട്ടുണ്ട്. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മുദാസിർ ആണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്ന് വിവരം ലഭിച്ചതായും ഐജി അറിയിച്ചു.