രേവ :കൗമാരക്കാരിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന് പ്രധാന അധ്യാപകനെതിരെ പോക്‌സോ കേസ്. മധ്യപ്രദേശ് രേവ ജില്ലയിലെ മാർത്താണ്ഡ് നമ്പര്‍ രണ്ട് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അമരേഷ് സിങ്ങിനെതിരെയാണ് കേസ്. പ്രതി നിലവില്‍ ഒളിവിലാണ്.
കൗമാരക്കാരിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോക്‌സോ കേസ് - കൗമാരക്കാരിയോട് അശ്ലീല ചുവയില്‍ സംസാരിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പേക്‌സോ കേസ്
കേസ് മധ്യപ്രദേശ് രേവ ജില്ലയിലെ മാർത്താണ്ഡ് നമ്പര്‍ രണ്ട് സ്‌കൂളിലെ പ്രിന്‍സിപ്പാളിനെതിരെ
കൗമാരക്കാരിയോട് അശ്ലീല ചുവയില്‍ സംസാരിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പേക്‌സോ കേസ്
ജില്ല വിദ്യാഭ്യാസ വകുപ്പ്, ഉദ്യോഗസ്ഥനെതിരായി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരായ ലൈംഗിക അധിക്ഷേപം വസ്‌തുതയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പ് അധ്യാപകന് സസ്‌പെന്‍ഷന്‍ നോട്ടിസ് അയച്ചു.
സംഭവത്തിൽ എ.ബി.വി.പി ജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതമാക്കാന്‍, പൊലീസ് സൂപ്രണ്ട് നവനീത് ഭാസിന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.