ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്‌തതിൽ യുപി സർക്കാരിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ ഒന്നുകൊണ്ട് മാത്രം യോഗി സർക്കാരിന്‍റെ കൊവിഡ് നിയന്ത്രണത്തിലെ പിടിപ്പുകേട് ആളുകൾ കാണാതിരിക്കില്ല എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം വാരാണസി സന്ദർശിച്ച വേളയിലായിരുന്നു പ്രധാനമന്ത്രി യോഗി സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയത്. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം യോഗി ആദിത്യനാഥ് സർക്കാർ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തു എന്നായിരുന്നു മോദി പറഞ്ഞത്.