ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ചെമ്പൂരിൽ മതിലിടിഞ്ഞ് വീണ് 17 പേർ മരിച്ച അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഇതിനായി പണം അനുവദിക്കുക. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് ഉദ്ദവ് താക്കറെ ട്വിറ്ററിൽ പ്രതികരിച്ചു.
ചെമ്പൂരിലെ അപകടം ദുംഖകരമാണെന്നും മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ട്വിറ്ററിൽ പ്രതികരിച്ചു.
കനത്ത മഴ തുടരുന്നതിനിടെ ചെമ്പൂരിൽ മതിൽ തകർന്ന് വീണാണ് 17 പേർ മരിച്ചത്. മണ്ണിടിച്ചിലാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തില്‍ മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.
മുംബൈയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഐഎംഡി ശനിയാഴ്‌ച നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ ഇതിനകം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
READ MORE:മുംബൈയില്‍ മതിലിടിഞ്ഞ് 17 മരണം; മേഖലയില്‍ കനത്ത മഴ തുടരുന്നു