ന്യൂഡല്‍ഹി: കഴിഞ്ഞ 70 വര്‍ഷത്തിനിടെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് നരേന്ദ്രമോദിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ബിജെപി കിസാൻ മോര്‍ച്ചയുടെ യോഗത്തിലാണ് നദ്ദയുടെ പ്രസ്താവന.
താങ്ങുവില പിൻവലിക്കുമെന്ന കള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണ റെക്കോര്‍ഡ് സംഭരണമാണ് ഗോതമ്പിലും നെല്ലിലുമുണ്ടായതെന്ന് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് നിരവധി കര്‍ഷകര്‍ക്ക് ഗുണം ചെയ്തിട്ടുമുണ്ട്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവരെ ഇടനിലക്കാരില്‍ നിന്നും രക്ഷിക്കാനുമാണ് മോദി സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന, സോയിൽ ഹെൽത്ത് കാർഡ് സ്കീം, പ്രധാൻ മന്ത്രി കിസാൻ ക്രെഡിറ്റ് സ്കീം തുടങ്ങിയ പദ്ധതികൾ കർഷകർക്ക് നേരിട്ട് ഗുണം ചെയ്തു.